ബാങ്ക് ഓഫ് ബറോഡയിൽ 2,482 ഒഴിവുകൾ; കേരളത്തിൽ 49 അവസരങ്ങൾ

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 2,482 ഒഴിവുണ്ട്. ഇതിൽ 49 ഒഴിവ് കേരളത്തിലാണ്.
രാജ്യത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലായി അപ്രന്റീസ്ഷിപ്പിനുള്ള 2,962 ഒഴിവിലേക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപ്രന്റീസ്ഷിപ്പിന് അവസരം ലഭിക്കും. കൊച്ചിൻ ഷിപ്പ് യാർഡിൽ 86 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. ഈ ലക്കത്തിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 22-ന് നടന്ന ലാസ്റ്റ് ഗ്രേഡ്/ പത്താം തലം പ്രിലിമിനറി പരീക്ഷയുടെ സോൾവ്ഡ് പേപ്പറും ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ 14-ന് നടക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻ പരീക്ഷയുടെ വിശദമായ സിലബസ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
നവംബർ 11-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷക്കായി മോക് ടെസ്റ്റും ഈ ലക്കത്തിലുണ്ട്. സെപ്റ്റംബർ 19-ന് ആരംഭിക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും എട്ട് സ്പെഷ്യൽ പേജുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും' കൂടാതെ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി), ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (കെ.എസ്.ബി.സി.ഡി.സി.), ട്രീറ്റ് മെന്റ് ഓർഗനൈസർ, അസിസ്റ്റന്റ് മെയിൻസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.
ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: Bank of Baroda has released a notification to recruit 2,482 Local Bank Officers across India, including 49 posts in Kerala, alongside thousands of new public sector apprenticeship and PSC exam prep updates.