വെസ്റ്റേണ്‍ റെയില്‍വേയില്‍ 3553 അവസരം: ഫെബ്രുവരി ആറു വരെ അപേക്ഷിക്കാം

വെസ്റ്റേണ്‍ റെയില്‍വേയിലെ വിവിധ ഡിവിഷനുകളിലായി 3553 അപ്രന്റിസ് ഒഴിവ്. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. മുംബൈ, ബറോഡ, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗര്‍, പരേല്‍ വര്‍ക്ഷോപ്, മഹാലക്ഷ്മി വര്‍ക്ഷോപ്, ഭാവ്നഗര്‍ വര്‍ക്ഷോപ്, ദാഹോദ് വര്‍ക്ഷോപ്, പ്രാതാപ്നഗര്‍ വര്‍ക്ഷോപ്, സാബര്‍മതി വര്‍ക്ഷോപ്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവ്.

വിവിധ ഡിവിഷനുകളിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റുകളിലാണ് അവസരം. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറല്‍ വിഭാഗത്തിന് 1431 ഒഴിവുണ്ട്.

ഒഴിവുള്ള വിവിധ ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, കാര്‍പെന്റര്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, റെഫ്രിജറേറ്റര്‍/എ.സി. മെക്കാനിക്, മെക്കാനിക് എല്‍.ടി. ആന്‍ഡ് കേബിള്‍, പൈപ് ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍, മെക്കാനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍.

യോഗ്യത: പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ (എന്‍.സി.വി.ടി) നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. 

പ്രായപരിധി: 08.01.2020-ല്‍ 15 വയസ്സിനും 24 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്. 

അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമര്‍പ്പിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം അപേക്ഷിക്കുക. 

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി www.rrc-wr.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക. അപേക്ഷയില്‍ യോഗ്യതയുടെയും പ്രായത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കണം. അപേക്ഷയോടൊപ്പം നല്‍കുന്ന മെയിലിലും മൊബൈല്‍ നമ്പറിലുമായിരിക്കും അറിയിപ്പുകള്‍ അയയ്ക്കുക. 

അപേക്ഷയോടൊപ്പം വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ്‌ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: Western Railway Recruitment: 3553 Vacancies 

Content Highlights: