വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ്, 5349 ഒഴിവുകൾ; അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 5349 ഒഴിവുണ്ട്. ഐ.ടിഐ.ക്കാർക്ക് അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം.
യോഗ്യത
പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും. പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. എൻജിനിയറിങ് ബിരുദധാരികളും ഡിപ്ലോമക്കാരും അപേക്ഷിക്കാൻ പാടില്ല.
ഒഴിവുള്ള ഐ.ടി.ഐ. ട്രേഡുകൾ
ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), ഡീസൽ മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്, വയർ മാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എ.സി., പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), സ്റ്റെനോ ഗ്രാഫർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ).
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 23-ന് വൈകീട്ട് അഞ്ചുവരെ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrc-wr.com കാണുക.
Content Highlights: Apply for 5349 Western Railway Apprentice posts! ITI holders eligible. Training duration: 1 year.