ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2595 ഒഴിവ്; ഈ ആഴ്ചയിലെ തൊഴിലവസരങ്ങൾ

എയിംസ് ഉൾപ്പെടെയുള്ള ദേശീയ ആരോഗ്യ സ്ഥാപനങ്ങളിലെ 2595 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ, ക്ലറിക്കൽ, ടെക്നിക്കൽ തസ്തികകൾ ഇതിലുൾപ്പെടും. കോമൺ റിക്രൂട്ട്മെന്റ് പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർമാരുടെ തിരഞ്ഞെടുപ്പിനുള്ള അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. 1500 ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ പ്രിലിമിനറി പരീക്ഷക്കും മെയിൻ പരീക്ഷക്കും സെന്ററുകളുണ്ടാവും. വ്യോമസേനയിലെ അഗ്‌നിവീർ, മെഡിക്കൽ അസിസ്റ്റന്റ് തിരഞ്ഞെടുപ്പുകൾക്കുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച വിപണിയിലെത്തിയ മാതൃഭൂമി തൊഴിൽവാർത്തയിൽനിന്ന് ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ അറിയാം.
ജൂൺ 17-ന് നടന്ന ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) പരീക്ഷയുടേയും ജൂൺ 20-ന് നടന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടേയും സോൾവ്ഡ് പേപ്പറും ഈ ലക്കം തൊഴിൽവാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ട്രെയിനി), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ പരിശീലനവും ഉണ്ട്.
സർവീസ് സംബന്ധമായ കാര്യങ്ങൾ, കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്സുകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: 2595 vacancies in national health institutes including AIIMS, 1500 Probationary Officer vacancies at State Bank of India, Agniveer and Medical Assistant recruitment in Air Force, Includes solved papers for Fire & Rescue and Police Constable exams, Mock tests for PSC exams and career guidance included