ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഒഴിവ്

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI

ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല. ഏതെങ്കിലും സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതോ പത്തുവര്‍ഷത്തെ ഗവേഷണ പരിചയമുള്ളതോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും അക്കാദമിക് സ്ഥാപനത്തില്‍ നേതൃപാടവം തെളിയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

വൈസ് ചാന്‍സലര്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്നയാളുടെ പ്രായം 67-ല്‍ കവിയരുത്. 2,10,000 ആണ് പ്രതിമാസ ശമ്പളം. ഇതോടൊപ്പം സ്‌പെഷ്യല്‍ അലവന്‍സായി 11,250 രൂപയും മറ്റ് അലവന്‍സുകളുമുണ്ടായിരിക്കും. 

പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമര്‍ഥ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാന്‍ കഴിയും. വൈസ് ചാന്‍സലര്‍ ഒഴിവിലേക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 11, 2024 ആണ്. മുന്‍പ് ഫിനാന്‍സ് ഓഫീസര്‍ ഒഴിവിലേക്കും ബനാറസ് ഹിന്ദു സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
 

Content Highlights: vice chancellor vacancy in banaras hindu university