കേരളാ പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ജനുവരി 29

കേരള പോലീസില്‍ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍), വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പോലീസ് ബറ്റാലിയന്‍), എസ്.ഐ. (ട്രെയിനി), ആംഡ് പോലീസ് എസ്.ഐ. (ട്രെയിനി), പോലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. പബ്ലിക് സര്‍വീസ് കമ്മിഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 29.01.2025.
Content Highlights: vacancy in various posts of kerala police last date january 29