ആര്‍.സി.സിയില്‍ അവസരം

പ്രതീകാത്മക ചിത്രം | Photo: Pixabay
പ്രതീകാത്മക ചിത്രം | Photo: Pixabay

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. 

അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍: ശമ്പളം: 40,000 രൂപ. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.കോം., സി.എ/ ഐ.സി.ഡബ്ല്യ.എ ഇന്റര്‍ വിജയം, കംപ്യൂട്ടര്‍ പരിജ്ഞാനം. മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 60 വയസ്സ് കവിയരുത്.

അപേക്ഷ തപാലായി അയ്ക്കണം. അവസാന തീയതി: ജൂണ്‍ 24 (3pm)

ലാബ് ടെക്‌നീഷ്യന്‍, യോഗ്യത: ബി.എസ്‌സി (കെമിസ്ട്രി, സുവോളജി / ബോട്ടണി പ്രധാന സബ്‌സിഡിയറി വിഷയമായി പഠിച്ചിരിക്കണം) മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ. ഒരുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി.എസ്‌സി. എം.എല്‍.ടി. പ്രായം: 18-40. 

വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 20 (9.30 am)

മറ്റ് തസ്തികകള്‍

സീനിയര്‍ റസിഡന്റ് (മൈക്രോ ബയോളജി), അപേക്ഷ തപാലായി അയയ്‌ക്കേണ്ട അവസാന തീയതി: ജൂണ്‍ 29 (3 pm)

അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ (ക്ലിനിക്കല്‍ സര്‍വീസസ്) 

വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 21 (9.30 am)

മെഡിക്കല്‍ ഓഫീസര്‍, വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 19 (10.30 am)

അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, അപേക്ഷ തപാലായി അയയ്‌ക്കേണ്ട അവസാനതീയതി: ജൂണ്‍ 28 (3 pm). 

ജനറല്‍ ഫിസിഷന്‍ / ഇന്റെന്‍ സിവിസ്റ്റ്, അപേക്ഷ തപാലായി അയയ്‌ക്കേണ്ടഅവസാനതീയതി: ജൂലായ് 6

ബയോമെഡിക്കല്‍ എന്‍ജിനിയര്‍, വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 28 (10 am)

സി.എസ്.എസ്.ഡി ടെക്‌നിഷ്യന്‍. വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 26 (10 am) വെബ്‌സൈറ്റ്: rcctvm.gov.in
 

Content Highlights: vacancies in rcc