യൂണിയൻ ബാങ്കിൽ 395 ഓഫീസർ ഒഴിവുകൾ; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2026-27 റിക്രൂട്ട്മെന്റ് പ്രൊജക്ടിന് കീഴിൽ 395 ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ബാങ്കിങ് ഓഫീസർ, സ്പെഷ്യലിസ്റ്റ് ഓഫീസർ, ഡൊമെയ്ൻ വിദഗ്ധർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 10, 2026 വരെ ഓൺലൈനായി അപേക്ഷിക്കാം.
ആകെ 395 ഒഴിവുകളിൽ വിവിധ തസ്തികകൾ താഴെ പറയുന്നവയാണ്:
മാനേജർ : 163 ഒഴിവുകൾ
സീനിയർ മാനേജർ : 153 ഒഴിവുകൾ
ചീഫ് മാനേജർ: 52 ഒഴിവുകൾ
അസിസ്റ്റന്റ് ജനറൽ മാനേജർ : 20 ഒഴിവുകൾ
ഡെപ്യൂട്ടി ജനറൽ മാനേജർ: 7 ഒഴിവുകൾ
അപേക്ഷാ ഫീസ്
SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക്: ₹177 (ജി.എസ്.ടി. ഉൾപ്പെടെ)
- General/EWS/OBC ഉദ്യോഗാർത്ഥികൾക്ക്: ₹1,180 (ജി.എസ്.ടി ഉൾപ്പെടെ)
(ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ, വാൾട്ടുകൾ തുടങ്ങിയവ വഴി ഫീസ് അടയ്ക്കാം).
ആവശ്യമായ രേഖകൾ
അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:
സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (20 KB - 50 KB)
വെള്ളക്കടലാസിൽ കറുത്ത മഷി കൊണ്ടുള്ള ഒപ്പ് (10 KB - 20 KB)
കൈവിരലടയാളം (20 KB - 50 KB)
സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ (50 KB - 100 KB)
വാലിഡ് ഫോട്ടോ ഐഡി (ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി എന്നിവയിലേതെങ്കിലും)
അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ഓഗസ്റ്റ് 10-ന് മുൻപായി അപേക്ഷ നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
Content Highlights: Union Bank of India has invited online applications for 395 Officer positions across various management categories under its 2026–27 recruitment drive, with the application deadline set for August 10, 2026.