പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 240 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍; ശമ്പളം: 36,000-63,840 രൂപ

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലായി 240 ഒഴിവാണുള്ളത്. നിയമനം രാജ്യത്ത് എവിടെയുമാവാം.
ഓഫീസര്‍: ക്രെഡിറ്റ്-200, ഇന്‍ഡസ്ട്രി-8, സിവില്‍ എന്‍ജിനീയര്‍-5, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍-4, ആര്‍ക്കിടെക്ട്-1, ഇക്കണോമിക്‌സ്-6 എന്നിങ്ങനെയാണ് ഒഴിവുകള്‍. ശമ്പളം: 36,000-63,840 രൂപ. പ്രായം: 21-28 വയസ്സ്.
മാനേജര്‍: ഇക്കണോമിക്‌സ്-4, ഡേറ്റാ സയന്റിസ്റ്റ്-3, സൈബര്‍ സെക്യൂരിറ്റി-4 എന്നിങ്ങനെയാണ് ഒഴിവുകള്‍. ശമ്പളം: 48,170-69,810. പ്രായം: 25-35 വയസ്സ്.
സീനിയര്‍ മാനേജര്‍: ഡേറ്റാ സയന്റിസ്റ്റ്-2, സൈബര്‍ സെക്യൂരിറ്റി-3 എന്നിങ്ങനെയാണ് ഒഴിവുകള്‍. ശമ്പളം: 63,840-78,230. പ്രായം: 27-38 വയസ്സ്.
ഓഫീസര്‍ (ക്രെഡിറ്റ്) തസ്തികയിലേക്ക് സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/സി.എഫ്.എ. (യു.എസ്.എ.)/ഫിനാന്‍സ് സ്‌പെഷ്യലൈസേഷനോടെയുള്ള എം.ബി.എ./പി.ജി.ഡി.എം./തത്തുല്യം. മറ്റ് തസ്തികകളിലെ യോഗ്യതയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. ഓണ്‍ലൈനായുള്ള എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
ഫീസ്: ജി.എസ്.ടി. ഉള്‍പ്പെടെ 1,180 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 59 രൂപ). വിശദമായ വിജ്ഞാപനം www.pnbindia.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂണ്‍ 11.
Content Highlights: specialist officer in pnb, salary 36,000-63,840