അധ്യാപകർക്ക് ഗവേഷണത്തിന് സാമ്പത്തികസഹായം

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപകർക്ക് ഗവേഷണത്തിന് സാമ്പത്തികസഹായം നൽകുന്നു. സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ്, സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ അഞ്ചുവർഷത്തിൽ കവിയാത്ത അധ്യാപനപരിചയമുള്ളവർക്ക് ‘റിസർച്ച് സീഡ് മണി’ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ പരമാവധി രണ്ടുലക്ഷം രൂപവരെ സാമ്പത്തികസഹായം ലഭിക്കും.

പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയുടെ ഫോർമാറ്റും www.ktu.edu.in -ൽ ലഭ്യമാണ്. അപേക്ഷകൾ ഓഗസ്റ്റ് 20-നുമുൻപ് rsm@ktu.edu.in -ലേക്ക് അയക്കണം.

Content Highlights: Research funding for teachers