വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ | പ്രതിമാസം 22,000 രൂപ ഫെലോഷിപ്പ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോയുടെ താത്‌കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.
യോഗ്യത: അഗ്രിക്കൾച്ചർ/ഫോറസ്ട്രി/ എൻവയൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. പരിസ്ഥിതിപുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണപരിചയം, ജി.ഐ. എസ്. ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഫെലോഷിപ്പ്: പ്രതിമാസം 22,000 രൂപ.
താത്‌പര്യമുള്ളവർ നവംബർ 24-ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
Content Highlights: Kerala forest research institute peechi project fellow