ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 195 ഓഫീസര്‍

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 195 ഒഴിവുണ്ട്. കരാര്‍ നിയമനവും സ്ഥിരനിയമനവുമുണ്ട്. വിവിധ ഓഫീസുകളിലെയും ബ്രാഞ്ചുകളിലെയും II, III, IV, V, VI ശമ്പളസ്‌കെയിലുകളുള്ള തസ്തികകളിലാണ് ഒഴിവ്.
- മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്): ഒഴിവ്-25. യോഗ്യത: 60 ശതമാനം മാര്‍ക്കോടെയുള്ള (എസ്.സി./എസ്.ടി./ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം) ബിരുദവും റിസ്‌ക് മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 35 വയസ്സ് കവിയരുത്. ശമ്പളം: 64,820-93,960 രൂപ.
- മാനേജര്‍ (ഫോറെക്‌സ്): ഒഴിവ്-25. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും (എസ്.സി./എസ്.ടി./ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം) ഫോറിന്‍ എക്‌സ്ചേഞ്ചിലോ ട്രേഡ് ഫിനാന്‍സിലോ ഉള്ള സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 35 വയസ്സ് കവിയരുത്. ശമ്പളം: 64,820-93,960 രൂപ.
- മറ്റ് തസ്തികകള്‍: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍.
സംവരണവിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമനാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 1,000 രൂപ (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് അടയ്‌ക്കേണ്ടത്.
അപേക്ഷ: വിശദവിവരങ്ങളും അപേക്ഷാഫോമും https://bankofmaharashtra.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം തപാല്‍ വഴി അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 26.
Content Highlights: officer vacancies in bank of maharashtra