ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയില്‍ ബി.എ. എൽഎൽ.ബി., എൽഎൽ.എം., പിഎച്ച്.ഡി.

Representative image/ FreePik
Representative image/ FreePik

നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്-2023 (എ.ഐ.എൽ.ഇ.ടി.) വഴിയാണ് പ്രവേശനം.z
ബി.എ. എൽഎൽ.ബി. (ഓണേഴ്‌സ്-അഞ്ചുവർഷ പ്രോഗ്രാം): പ്ലസ്ടു (10+2) 45 ശതമാനം മാർക്കോടെയുള്ള വിജയം. 2023-ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
എൽഎൽ.എം. (ഒരുവർഷ പ്രോഗ്രാം): 50 ശതമാനം മാർക്കോടെ എൽഎൽ.ബി./തത്തുല്യ നിയമബിരുദം. 2023-ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
പിഎച്ച്.ഡി.: 55 ശതമാനം മാർക്കോടെ എൽഎൽ.എം./തത്തുല്യ നിയമബിരുദം. യു.ജി.സി.-ജെ.ആർ.എഫ്. നേടിയവരെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. വിവരങ്ങൾക്ക്: nationallawuniversitydelhi.in. അവസാന തീയതി: നവംബർ 20. അഡ്മിറ്റ് കാർഡ്: നവംബർ 25. എ.ഐ.എൽ.ഇ.ടി.: ഡിസംബർ 11.

Content Highlights: National law University Delhi admission 2022