ജെഎൻയു വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; യോഗ്യതകൾ അറിയാം

#Career desk
ജെഎൻയു| ഫയൽ ഫോട്ടോ: മാതൃഭൂമി
ജെഎൻയു| ഫയൽ ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെ.എൻ.യു.) അടുത്ത വൈസ് ചാൻസലർ തസ്തികയിലേക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.  മന്ത്രാലയത്തിന്റെ സമർത്ഥ് റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി 2026 ഡിസംബർ 15 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. 

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും:

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 2,10,000 രൂപ നിശ്ചിത ശമ്പളം ലഭിക്കും. ഇതിനുപുറമെ 11,250 രൂപ പ്രത്യേക അലവൻസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

യോഗ്യതകൾ

  • ഏതെങ്കിലും സർവകലാശാലയിൽ പ്രൊഫസർ തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ അക്കാദമിക് വിദഗ്ധനായിരിക്കണം.

  • അല്ലെങ്കിൽ, പ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളിലോ അക്കാദമിക് അഡ്മിനിസ്‌ട്രേറ്റീവ് ഓർഗനൈസേഷനുകളിലോ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ പ്രായം 65 വയസ്സിൽ കൂടാൻ പാടില്ല.

വിശദമായ വിജ്ഞാപനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും (education.gov.in) ജെഎൻയുവിന്റെയും (jnu.ac.in) ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Content Highlights: The Union Ministry of Education has invited online applications via the Samarth portal until December 15, 2026