ഇഗ്‌നോയില്‍ ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് : 200 ഒഴിവുകള്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

ഇന്ദിരാഗാന്ധി നാണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (ഇഗ്‌നോ) ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റിന്റെ 200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജനറല്‍-83, എസ്.സി.-29, എസ്.സി.-12, ഒ.ബി.സി.-55, ഇ.ഡബ്ല്യു.എസ്.-21 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് 9 ഒഴിവും വിമുക്തഭടന്മാര്‍ക്ക് 20 ഒഴിവും കായികതാരങ്ങള്‍ക്കായി 10 ഒഴിവും നീക്കിവെച്ചിട്ടുണ്ട്. 

  • ശമ്പളം: 19,900-63,200 രൂപ. 
  • യോഗ്യത: പ്ലസ്ടു, മിനിറ്റില്‍ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ്.    
  • പ്രായം: 18-27 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ (എസ്.സി., എസ്.ടി.-15, ഒ.ബി.സി.-എന്‍.സി.എല്‍.-13) ഇളവ് ലഭിക്കും.    കായികതാരങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ (എസ്.സി., എസ്.ടി.-10 വര്‍ഷം) ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് വരെ (എസ്.സി., എസ്.ടി.-40 വയസ്സ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. 
  • പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുണ്ടാവും. ടയര്‍ വണ്‍ പരീക്ഷ മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. ജനറല്‍ അവേര്‍നെസ്സ്, റീസണിങ് ആന്‍ഡ് ജനറല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്കല്‍ എബിലിറ്റി, ഹിന്ദി/ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍, കംപ്യൂട്ടര്‍ നോളജ് എന്നിവയില്‍നിന്നായിരിക്കും ചോദ്യങ്ങള്‍. 150 ചോദ്യങ്ങളുണ്ടായിരിക്കും. ആകെ 150 മാര്‍ക്കിനായിരിക്കും പരീക്ഷ. തിരുവനന്തപുരം, എറണാകുളം/ മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. ടയര്‍-I ല്‍ യോഗ്യത നേടുന്നവര്‍. ടയര്‍ -II പരീക്ഷയായ സ്‌കില്‍ ടെസ്റ്റ്/ ടൈപ്പിങ് അഭിമുഖീകരിക്കണം. 
  • അപേക്ഷാഫീസ്: 1000 രൂപയും (വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 600 രൂപ.) പ്രോസസ്സിങ് ചാര്‍ജും ജി.എസ്.ടി.യും. ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ഇല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. 
  • അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍ദിഷ്ട മാതൃകയില്‍ അപ്ലോഡ് ചെയ്യണം. 

വിശദവിവരങ്ങള്‍ https://recruitment.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20.

Content Highlights: IGNOU Junior Assistant-cum-Typist vacancy Recruitment 2023