IBPS ആര്‍ആര്‍ബി ക്ലാര്‍ക്ക് 2024 പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു

പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്
പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ആര്‍ആര്‍ബി (റീജിയണല്‍ റൂറല്‍ ബാങ്ക്‌സ്) ക്ലാര്‍ക്ക് 2024 പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു. പ്രിലിംസ് പരീക്ഷയെഴുതിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലമറിയാം. ഫലമറിയുന്നതിനായി രജിസ്‌ട്രേഷനോ റോള്‍ നമ്പറോ ഡേറ്റ് ഓഫ് ബര്‍ത്തോ പാസ്‌വേഡിന് ഒപ്പം നല്‍കണം. 

ഫലം അറിയാം

  • ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോംപേജിലുള്ള ഐബിപിഎസ് ആര്‍ആര്‍ബി ക്ലാര്‍ക്ക് പ്രിലിംസ് റിസള്‍ട്ട് 2024 ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ലോഗിന്‍ വിവരങ്ങള്‍ നല്‍കുക
  • സബ്മിറ്റ് ബട്ടണ്‍ സെലക്ട് ചെയ്യുക
  • ഫലം അറിഞ്ഞതിന് ശേഷം ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
     

Content Highlights: ibps rrb clerk 2024 prelims result out