ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിങ് ഓഫീസറാകാം; ശമ്പളം 1,42,400 വരെ, ഒഴിവുകള്‍ 422, വിശദവിവരങ്ങള്‍ അറിയാം

നഴ്‌സിങ് ഓഫീര്‍ തസ്തികയിലെ അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ഗ്രൂപ് ബി നോണ്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലേക്കാണ് വിജ്ഞാപനം. 422 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 44,900- 1,42,400 വരെയാണ് ശമ്പളം. നവംബര്‍ ആദ്യത്തെ/രണ്ടാമത്തെ ആഴ്ച മുതല്‍ അപേക്ഷിക്കാം.
യോഗ്യത
- അപേക്ഷകര്‍ പതിനെട്ട് വയസില്‍ കുറയാനോ നാല്‍പത് വയസില്‍ കൂടാനോ പാടില്ല.
- ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ് / ബിഎസ്‌സി നഴ്‌സിംഗ്.
- ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ബിഎസ്‌സി (പോസ്റ്റ്-സര്‍ട്ടിഫിക്കറ്റ്) / പോസ്റ്റ്-ബേസിക് ബിഎസ്‌സി നഴ്‌സിംഗ്.
- സംസ്ഥാന/ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സായും മിഡ്‌വൈഫായും രജിസ്റ്റര്‍ ചെയ്തിരിക്കണം.
- ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ കൗണ്‍സിലില്‍ നിന്നോ ജനറല്‍ നഴ്‌സിംഗ് മിഡ്‌വൈഫറിയില്‍ ഡിപ്ലോമ.
- യോഗ്യത നേടിയ ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാ ഫോം പൂരിപ്പിക്കേണ്ട വിധം
- ഔദ്യോഗിക വെബ്‌സൈറ്റായ drrmlims.ac.in സന്ദര്‍ശിക്കുക
- ഹോംപേജിലെ 'Recruitment' എന്ന സെക്ഷന്‍ സെലക്ട് ചെയ്യുക.
- 'Onlne form submission' -ല്‍ ക്ലിക്ക് ചെയ്ത ശേഷം ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്‌ടേഷന്‍ പൂര്‍ത്തിയാക്കുക.
- ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ ഫോം പൂര്‍ത്തിയാക്കുക.
- ഫോട്ടോ, ഒപ്പ്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക. അപേക്ഷ ഫീസ് അടച്ച ശേഷംസബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പകര്‍പ്പെടുത്ത് സൂക്ഷിക്കുക.
പരീക്ഷ ഫീസ്
ജനറല്‍- 1180/-
ഒബിസി/ ഇഡബ്ല്യഎസ്-1180/-
എസ്‌സി,എസ്ടി- 708/-
പിഡബ്ല്യുഡി- ഫീസില്ല
രണ്ട് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് ആളുകളെ തിരഞ്ഞെടുക്കുക. ആദ്യ ഘട്ടത്തിലെ സ്‌ക്രീനിങ് പരീക്ഷ വിജയിക്കുന്നവര്‍ക്ക് പ്രധാന പരീക്ഷയില്‍ പങ്കെടുക്കാം. രണ്ട് പരീക്ഷകളും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. സ്‌ക്രീനിങ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് പ്രധാന പരീക്ഷയില്‍ പരിഗണിക്കില്ല. പ്രധാന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. കാറ്റഗറി അടിസ്ഥാനത്തില്‍ മെറിറ്റ്, റിസര്‍വേഷന്‍ എന്നിവയും തിരഞ്ഞെടുപ്പിനെ ബാധിക്കും.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പരീക്ഷ എഴുതാം. നൂറ് മാര്‍ക്കിനുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് രണ്ട് പരീക്ഷയ്ക്കും ഉണ്ടാവുക. രണ്ട് മണിക്കൂറാണ് പരീക്ഷയ്ക്ക് അനുവദിച്ച സമയം. നഴ്‌സിങ്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, റീസണിങ്, മാത്ത്മാറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ് എന്നിവയാണ് പരീക്ഷയ്ക്ക് ചോദിക്കുക. ഓരോ തെറ്റുത്തരത്തിനും 0.25 നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും.
Content Highlights: Apply for 422 Non-Teaching Nursing Officer posts at Dr. Ram Manohar Lohia Institute. Salary up to ₹1,42,400. Check eligibility & apply online. Last date soon!