കമ്പനി സെക്രട്ടറി പ്രൊഫഷണല്‍, എക്‌സിക്യൂട്ടീവ് പരീക്ഷാ ഫലങ്ങള്‍ ഫെബ്രുവരി 25-ന്

ന്യൂഡല്‍ഹി: കമ്പനി സെക്രട്ടറി പ്രോഗ്രാം പരീക്ഷ ഡിസംബര്‍ 2024-ന്റെ ഫലപ്രഖ്യാപനം നടത്താനൊരുങ്ങി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ഫെബ്രുവരി 25-ന് ആകും ഫലം പ്രസിദ്ധീകരിക്കുക. ഇതേദിവസംതന്നെയായിരിക്കും എക്‌സിക്യൂട്ടീവ് പ്രോഗ്രാം പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കുക. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം അറിയാം.
എക്‌സിക്യൂട്ടീവ് പ്രോഗ്രാം പരീക്ഷ (സിലബസ് 2017, സിലബസ് 2021) ഫലപ്രഖ്യാപനത്തിന് ശേഷം ഉടന്‍തന്നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതേസമയം, കമ്പനി സെക്രട്ടറി പ്രോഗ്രാം പരീക്ഷ (സിലബസ് 2017, സിലബസ് 2021) ഫലം തപാല്‍ മാര്‍ഗം വിദ്യാര്‍ഥിക്കള്‍ക്ക് അയച്ചുകിട്ടും. തപാല്‍ മാര്‍ഗം 30 ദിവസത്തിനുളളില്‍ ഫലം ലഭിച്ചില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം.
ഡിസംബര്‍ 21 മുതല്‍ 30 വരെയായിരുന്നു കമ്പനി സെക്രട്ടറി ഡിസംബര്‍ 2024 സെഷന്‍ പരീക്ഷ നടന്നത്. അടുത്ത കമ്പനി സെക്രട്ടറി പ്രോഗ്രാം (സിലബസ് 2017, സിലബസ് 2022) പരീക്ഷയും എക്‌സിക്യൂട്ടീവ് പ്രോഗ്രാം പരീക്ഷ (സിലബസ് 2022) 2025 ജൂണ്‍ ഒന്ന് മുതല്‍ 10 വരെയാകും നടക്കുക.
Content Highlights: company secretary professional and executive exam result to be out soon