സ്വന്തം ജന്മദിനത്തിനൊപ്പം പ്രിയപ്പെട്ടവരുടെ ജന്മദിനത്തിനും അവധി; വേറിട്ട ലീവുമായി കമ്പനി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 4
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 4

വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്തമായ അവധികള്‍ നല്‍കുന്ന കമ്പനികളെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ടാകും. അത്തരത്തിലൊരു കമ്പനിയുടെ അവധിയാണ് വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ആല്‍ഫാന്യൂമറോ എന്ന കമ്പനിയുടെ സ്ഥാപകനായ അഭിജിത്ത് ചക്രവര്‍ത്തിയാണ് 'ബര്‍ത്ത്‌ഡേ പ്ലസ് വണ്‍' അവധി പ്രഖ്യാപനത്തിന് വലിയ കെെയടിയാണ് കിട്ടി കൊണ്ടിരിക്കുന്നത്.

ബര്‍ത്ത്‌ഡേ പ്ലസ് വണ്‍ പ്രകാരം കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും പ്രതിവര്‍ഷം രണ്ട് ജന്മദിന അവധി ലഭിക്കും. ഒരു അവധി സ്വന്തം ജന്മദിനം ആഘോഷിക്കാനുള്ളതാണെങ്കില്‍ മറ്റൊന്ന് പ്രിയപ്പെട്ടവരുടെ ജന്മദിനം കൊണ്ടാടുന്നതിനുള്ളതാണ്.  അഭിജിത്ത് ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ടോക്‌സിക്കായ തൊഴിലിടങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വേറിട്ട അവധി ആഘോഷവുമായി ആല്‍ഫാന്യൂമറോ എത്തുന്നത്. പുതിയ നിയമപ്രകാരം മറ്റ് അവധികളെ ബാധിക്കാത്ത തരത്തില്‍ ആല്‍ഫാന്യൂമറോയിലെ ജീവനക്കാര്‍ക്ക് ജന്മദിനത്തില്‍ അവധിയെടുക്കാന്‍ സാധിക്കും. 

പണ്ട് താന്‍ ബോസിനോട് ജന്മദിനത്തിന് അവധി ചോദിച്ചപ്പോള്‍ താന്‍ എന്തോ കുറ്റം ചെയ്തപോലെ തന്നെ നോക്കിയ ബോസ്സിന്റെ കഥയും അഭിജിത്ത് ലിങ്ക്ഡ്ഇന്‍ കുറിപ്പില്‍ പങ്കുവെച്ചു. നിരവധി കമന്റുകള്‍ക്കൊപ്പം തന്നെ അഭിനന്ദന പ്രവാഹമാണ് അഭിജിത്ത് ചക്രവര്‍ത്തിക്ക് ലിങ്ക്ഡ്ഇന്നില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Content Highlights: company declares birthday plus one leave policy