ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 350 ഒഴിവുകള്‍, 1.5 ലക്ഷം വരെ ശമ്പളം; സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍ തുടങ്ങി II മുതല്‍ VI സ്‌കെയിലില്‍ ഉള്‍പ്പെടുന്ന സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ വിഭാഗത്തിലെ മുന്നൂറ്റന്‍പതോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2025 സെപ്റ്റംബര്‍ പത്ത് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം.
- ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://bankofmaharashtra.in/current-openings സന്ദര്‍ശിക്കുക.
- ' സ്‌പെഷ്യലിസ്റ്റ് ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് 2025' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ "Login" ചെയ്യുക.
- ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കി പൂര്‍ത്തിയാക്കുക.
- സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, ഫോട്ടോ, ഒപ്പ്, റസ്യൂമെ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
- അപ്ലിക്കേഷന്‍ ഫീസ് അടയ്ക്കുക.
- ഫോം സബ്മിറ്റ് ചെയ്ത ശേഷം അപ്ലിക്കേഷന്റെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കുക
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
പത്ത്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ബിരുദത്തിന്റെ മാര്‍ക്ക് ഷീറ്റ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പി. ഓരോ പോസ്റ്റിനും ആവശ്യമായ തൊഴിലിലെ മുന്‍ പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റും വ്യക്തിവിവരങ്ങള്‍ അടങ്ങിയ റസ്യൂമെയും.
കൃത്യമായ ഡോക്യുമെന്റുകള്‍ ഇല്ലാത്തതും പൂര്‍ത്തിയാക്കാത്തതുമായ അപ്ലിക്കേഷനുകള്‍ തള്ളിക്കളയും.
അപേക്ഷിക്കാനുള്ള ഫീസ്
- ജനറല്‍, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി- 1180 (ജി.എസ്.ടി അടക്കം)
- എസ്.സി, എസ്.ടി, പിഡബ്ല്യു.ബി.ഡി- 118 (ജി.എസ്.ടി അടക്കം)
ഓണ്‍ലൈന്‍ ആയി മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കു.
തിരഞ്ഞെടുക്കല്‍ പ്രക്രിയ
അപ്ലിക്കേഷന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവര്‍ അഭിമുഖത്തിലും ചര്‍ച്ചകളിലും പങ്കെടുക്കണം. നൂറ് മാര്‍ക്കുള്ള അഭിമുഖത്തില്‍ അന്‍പത് മാര്‍ക്ക് നേടണം. എസ്.സി, എസ്.ടി, പിഡബ്ല്യു.ബി.ഡി എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ നാല്‍പ്പത്തഞ്ച് മാര്‍ക്ക് നേടിയാല്‍ മതി. മാര്‍ക്കുകള്‍ ഒരേപോലെ വരുന്ന സാഹചര്യത്തില്‍ പ്രായം കൂടിയ ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും മുന്‍ഗണന.
ശമ്പളവും ആനുകൂല്യങ്ങളും
സ്‌കെയില്‍ VI : 1,40,500 - 1,56,500
സ്‌കെയില്‍ V: 1,20,940 - 1,35,020
സ്‌കെയില്‍ IV: 1,02,300 - 1,20,940
സ്‌കെയില്‍ III : 85,920 - 1,05,280
സ്‌കെയില്‍ II: 64,820 - 93,960
ഡി.എ, എച്.ആര്‍.എ (വീട്ടു വാടക ബത്ത), സി.സി.എ, മെഡിക്കല്‍ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
Content Highlights: Apply online for 350 Specialist Officer positions at Bank of Maharashtra. Apply by September 30th.