ഡൽഹിയിൽ ജോലി വേണോ? ഏറ്റവും കൂടുതൽ അവസരമുള്ള 10 മേഖലകൾ ഇവയാണ്; ലിങ്ക്ഡ്ഇൻ റിപ്പോർട്ട്

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ തൊഴിൽ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജോലികൾക്ക് ഡിമാൻഡ് വർധിക്കുന്നതായി ലിങ്ക്ഡ്ഇൻ പുറത്തുവിട്ട ജോബ്സ് ഓൺ ദി റൈസ് 2026 റിപ്പോർട്ട്. ക്രിയേറ്റീവ്, സർവീസ് മേഖലകളിലും വലിയ അവസരങ്ങളാണ് 2026-ൽ ഡൽഹി കാത്തുുവെക്കുന്നത്.
ഐഐ എൻജിനീയർമാർക്ക് സുവർണ്ണകാലം
ഡൽഹിയിലെ തൊഴിൽ വിപണിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ജോലിയായി എഐ എൻജിനീയർ മാറി. ഡയറക്ടർ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന തസ്തികയ്ക്കും വലിയ ആവശ്യക്കാരുണ്ട്. മെഷീൻ ലേണിങ് മോഡലുകൾ നിർമിക്കുന്നതിനും ഓട്ടോമേഷൻ നടപ്പിലാക്കുന്നതിനും വൈദഗ്ധ്യമുള്ളവർക്ക് വരും വർഷങ്ങളിൽ വലിയ മുൻഗണന ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിമാൻഡ് ഏറുന്ന aപ്രധാന 10 ജോലികൾ:
റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള 10 തൊഴിൽ മേഖലകൾ ഇവയാണ്:
എഐ എൻജിനീയർ
ഡയറക്ടർ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
അക്കൗണ്ടിങ് കോർഡിനേറ്റർ
റെഗുലേറ്ററി കംപ്ലയിൻസ് അനലിസ്റ്റ്
ബ്രാൻഡ് ഡിസൈനർ
വെഡിങ് പ്ലാനർ
പ്രസിഡന്റ് ഓഫ് സെയിൽസ്
ഫ്ലീറ്റ് മാനേജർ
ഹോർട്ടികൾച്ചറിസ്റ്റ് (കൃഷി വിദഗ്ധർ)
സപ്ലൈ ചെയിൻ ഡയറക്ടർ
ഉദ്യോഗാർത്ഥികളിലെ ആശങ്ക
തൊഴിൽ അന്വേഷിക്കുന്നവരിൽ 72 ശതമാനം പേരും പുതിയ അവസരങ്ങൾക്കായി ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതിക മാറ്റങ്ങളിൽ പലരും ആശങ്കാകുലരാണ്. തങ്ങളുടെ തൊഴിൽ നൈപുണ്യം കാലഹരണപ്പെടുമോ എന്ന പേടി 38 ശതമാനം പ്രൊഫഷണലുകൾ പങ്കുവെക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ എഐ ഉപയോഗിക്കുന്നത് ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമാണെങ്കിലും എഐ ടൂളുകൾക്കിടയിൽ എങ്ങനെ തങ്ങളുടെ പ്രൊഫൈൽ ശ്രദ്ധിക്കപ്പെടും എന്ന കാര്യത്തിൽ പകുതിയോളം പേർക്കും വ്യക്തതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Content Highlights: LinkedIn`s `Jobs on the Rise 2026` report reveals surging AI job demand in Delhi across creative & service sectors.