വിഎസ്സിന്റെ രാഷ്ട്രീയജീവചരിത്രം ഉടന്‍ മാതൃഭൂമി ബുക്‌സിലൂടെ

വി.എസ് അച്യുതാനന്ദന്‍
വി.എസ് അച്യുതാനന്ദന്‍

കോഴിക്കോട്: അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയജീവചരിത്രം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. 

അടിച്ചമര്‍ത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെയും ഒപ്പം എക്കാലവും നിലകൊണ്ട വിഎസ്സിന്റെ സമരവീര്യം നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം എഴുതിയിരിക്കുന്നത് കെ. ബാലകൃഷ്ണന്‍ ആണ്. വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച 
കെ. ബാലകൃഷ്ണന്റെ കമ്മ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, പഴശ്ശിയും കടത്തനാടും എന്നീ പുസ്തകങ്ങള്‍ നേരത്തെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഓഗസ്റ്റ് 15-ന് ഇറങ്ങുന്ന വിഎസ്സിന്റെ രാഷ്രീയജീവചരിത്രം ഇപ്പോള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം. 290 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 230 രൂപയ്ക്ക് ലഭിക്കും. പ്രീ ബുക്കിങ് ഓഫറില്‍ പുസ്തകം സ്വന്തമാക്കാന്‍ mbibooks.com സന്ദര്‍ശിക്കുക.
 

Content Highlights: VS Achuthanandan Book about Political Life written by K.Balakrishnan