സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം; പ്രീ ബുക്കിങ് ഇന്നുകൂടി

സോണിയ ഗാന്ധി
സോണിയ ഗാന്ധി

കൊച്ചി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവി'ന്റെ പ്രീ ബുക്കിങ് തിങ്കളാഴ്ച അവസാനിക്കും. ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും, രാജീവ് വധത്തെത്തുടർന്നുണ്ടായ രാഷ്ട്രീയപ്രവേശം തുടങ്ങിയ സംഭവബഹുലമായ ജീവിതം പ്രമേയമാകുന്ന പുസ്തകം ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. 1299 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 999 രൂപയ്ക്ക് മാതൃഭൂമി ബുക്സ്റ്റോറുകളിൽ ലഭിക്കും.

ചൊവ്വാഴ്ച രാവിലെ 10-ന് കലൂർ-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക് സ്റ്റോറിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. ആദ്യപ്രതി സ്വീകരിക്കും.

മാതൃഭൂമിയുടെ കലൂർ (8590603153), കാക്കനാട് (8138904214), എയർപോർട്ട് (8590604083) ബുക് സ്റ്റോറുകളിൽ പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈനിൽ ബുക്ക് ചെയ്യാൻ mbibooks.com സന്ദർശിക്കുക.