ഷാര്‍ജ പുസ്തകമേളയില്‍ വെള്ളിയാഴ്ച ഷാരൂഖ് ഖാന്‍ എത്തും

ഷാരൂഖ് ഖാൻ | ഫോട്ടോ: എ.പി
ഷാരൂഖ് ഖാൻ | ഫോട്ടോ: എ.പി

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ 11 വെള്ളിയാഴ്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായെത്തും.

പുസ്തകമേളയുടെ ആദ്യത്തെ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്ചറല്‍ നറേറ്റീവ് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായാണ് അദ്ദേഹം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ (എസ്.ഐ.ബി.എഫ്.) എത്തുന്നത്. വൈകീട്ട് ആറുമണിയോടെയായിരിക്കും അദ്ദേഹം മേളയിലേക്ക് പ്രവേശിക്കുക.

സാംസ്‌കാരിക ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കലയിലൂടെ വ്യത്യസ്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള (എസ്.ഐ.ബി.എഫ്.) പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Content Highlights: Shahrukh Khan, Mathrubhumi Books, Sharjah Book Fair 2022