സല്മാന് റുഷ്ദിക്ക് എതിരായ ആക്രമണം ദുസ്സൂചന -ഇ. സന്തോഷ് കുമാര്‍

തൃശ്ശൂര്‍: സല്മാന് റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണം പലതരം ദുസ്സൂചനകളാണ് സമൂഹത്തിന് നല്‍കുന്നതെന്ന് സാഹിത്യകാരന് ഇ. സന്തോഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഒരുകാലത്ത് വിലക്കപ്പെട്ട നോവല്‍ എഴുതിയതാകാം ആക്രമണകാരണം.
എന്നാല്‍ നോവല്‍ എഴുതിയ കാലത്ത് ഈ അക്രമി ജനിച്ചിട്ടുപോലുമില്ലെന്നതാണ് ദുസ്സൂചനയ്ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാഹിന ഇ.കെ. രചിച്ച കാറ്റും വെയിലും ഇലയും പൂവും പോലെ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭൂമി പുസ്തകോത്സവം നടക്കുന്ന പാറമേക്കാവ് അഗ്രശാലയിലാണ് പ്രകാശനം നടന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപ്രതി സാഹിത്യകാരി ഡോ.പ്രസീത മനോജ് സ്വീകരിച്ചു.
അതിസങ്കീര്‍ണവും പ്രക്ഷുബ്ധവുമായ കാര്യങ്ങളെ ലളിതമായി വായനക്കാരിലേക്ക് എത്തിക്കുകയാണ് ഷാഹിന ഈ പുസ്തകത്തിലൂടെ ചെയ്യുന്നതെന്ന് ഡോ.പ്രസീത പറഞ്ഞു. ഷാഹിന ഇ.കെ. മറുപടിപ്രഭാഷണം നടത്തി.
Content Highlights: shahina ek books release mathrubhumi books