സാഹിത്യവാരഫലം പ്രീ-പബ്ലിക്കേഷന്‍ ബുക്കിങ് ഏപ്രില്‍ 30-ന് അവസാനിക്കും

കോഴിക്കോട്: മൂന്ന് വാരികകളിലായി 37 വര്‍ഷക്കാലം മലയാളസാഹിത്യകൃതികളെ വിമര്‍ശനവിധേയമാക്കുകയും ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെയും പ്രവണതകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം പുസ്തകരൂപത്തില്‍ മാതൃഭൂമി ബുക്‌സ് ജൂണില്‍ പ്രസിദ്ധീകരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് ആരംഭിച്ച സാഹിത്യവാരഫലത്തിന്റെ പ്രീ-പബ്ലിക്കേഷന്‍ ബുക്കിങ് ഏപ്രില്‍ 30-ന് അവസാനിക്കും.
വ്യക്തിചിത്രങ്ങള്‍, വേറിട്ട സാമൂഹികനിരീക്ഷണങ്ങള്‍, ചിരിയും ചിന്തയും സാധ്യമാക്കുന്ന ഫലിതങ്ങള്‍, ഭാഷ, എഴുത്ത് എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് സാഹിത്യവാരഫലം. പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ പി.കെ. രാജശേഖരനാണ് ഈ പുസ്തകത്തിന്റെ എഡിറ്റര്‍.
6 വോള്യങ്ങളിലായി ആറായിരത്തോളം പേജുകളില്‍ ജൂണില്‍ പുറത്തിറങ്ങുന്ന 7500 രൂപ മുഖവിലയുള്ള ഈ പുസ്തകം ഇപ്പോള്‍ 4749 രൂപയ്ക്ക് ബുക്ക് ചെയ്യാം. തവണകളായി അടയ്ക്കാനുള്ള സൗകര്യം ബുക്സ്റ്റാളുകളിലുണ്ട്.
പുസ്തകം ബുക്ക് ചെയ്യാന്‍ മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറായ mbibooks.com സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8590604084.
Content Highlights: Pre-publication booking of Sahithyavaraphalam by M. Krishnan Nair ends in April