പ്രിയപ്പെട്ട 101 ബാലാമണിയമ്മക്കവിതകള്‍; പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു

പ്രിയപ്പെട്ട 101 ബാലാമണിയമ്മക്കവിതകള്‍ എന്ന കവിതാസമാഹാരം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്ക് പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിച്ചിരിക്കുകയാണ് പുസ്തകത്തില്‍ മകള്‍ സുലോചന നാലപ്പാട്ട്.
പുസ്തകത്തിലെ മുത്തുച്ചിപ്പികള്‍ എന്ന അനുബന്ധത്തില്‍ 23 ഒറ്റശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്നേഹവും നിലാവിന്റെ പ്രകാശവും വായനക്കാര്‍ക്ക് സമ്മാനിച്ച കവയിത്രിയാണ് ബാലാമണിയമ്മ.
Content Highlights: Priyappetta 101 balamaniyammakkavithakal, Poems, Sulochana Nalappat, Mathrubhumi books