എം.ടി.യുടെ ജീവചരിത്രം: ബുക്കിങ് തുടരുന്നു

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എം.ടി. വാസുദേവന്‍ നായരുടെ ആധികാരിക ജീവചരിത്രത്തിന്റെ പ്രീ പബ്ലിക്കേഷന്‍ തുടരുന്നു. ഡോ. കെ. ശ്രീകുമാര്‍ തയ്യാറാക്കുന്ന ആയിരത്തില്‍പ്പരം പേജുകളുള്ള ജീവചരിത്രം ഹാര്‍ഡ് ബൗണ്ട് എഡിഷനായാണ് പുറത്തിറങ്ങുന്നത്. എം.ടി.യുടെ അപൂര്‍വ ചിത്രങ്ങളടങ്ങിയ 250 രൂപയുടെ രമണീയം എം.ടി. കാലം ഉള്‍പ്പെടെ എം.ടി.യുടെ ആധികാരിക ജീവചരിത്രത്തിന്റെ മുഖവില 2000 രൂപയാണ്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രീ പബ്ലിക്കേഷന്‍ വിലയായ 1250 രൂപയ്ക്ക് ലഭിക്കും. രണ്ട് തവണകളായും (750+500) തുക അടയ്ക്കാവുന്നതാണ്.
പുസ്തകം ഓഗസ്റ്റ് 13-ന് ലഭ്യമാകും. കോഴിക്കോട് രാജാജി റോഡിലെ മാതൃഭൂമി ബുക്‌സില്‍ ഈ പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8590601383.
Content Highlights: mt vasudevan nair biography prebooking mathrubhui books