എം. മുകുന്ദന്റെ 'എന്റെ എംബസിക്കാലം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കും

എം. മുകുന്ദന്‍/ ഫോട്ടോ: രാജേഷ് സെന്‍സേഷന്‍
എം. മുകുന്ദന്‍/ ഫോട്ടോ: രാജേഷ് സെന്‍സേഷന്‍

കോഴിക്കോട്: മാതൃഭൂമി വാരാന്തപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന എഴുത്തുകാരന്‍ എം. മുകുന്ദന്റെ 'എന്റെ എംബസിക്കാലം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കും. പുസ്തകത്തിന്റെ പ്രീ ബുക്കിങ് ഉടന്‍ ആരംഭിക്കുന്നതാണ്. 

54 ഭാഗങ്ങളായി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്റെ എംബസിക്കാലത്തിന്റെ അവസാനഭാഗം പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 28- ഞായറാഴ്ചയാണ്. 

ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ ജോലിചെയ്ത കാലത്തെ അനുഭവങ്ങളെക്കുറിച്ച് എഴുതണമെന്ന് മുമ്പേ ആഗ്രഹിച്ചിരുന്നതായി ഏറ്റവുമൊടുവിലത്തെ ഭാഗത്തില്‍ എം. മുകുന്ദന്‍ വ്യക്തമാക്കുന്നുണ്ട്. 

തനിക്ക് എംബസി ഒരു ജീവിതംതന്നെ തന്നിരുന്നെന്നും റിട്ടയര്‍ ചെയ്താല്‍ എംബസി അനുഭവം ഒരു പുസ്തകമായി എഴുതണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നെന്നും അതില്‍ അദ്ദേഹം പറയുന്നു. 

'ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും അങ്ങനെ ഒരു ആവശ്യം മുമ്പോട്ടുവെച്ചിരുന്നു.
''എന്താ നീയതിന് തലക്കെട്ട് നല്‍കുക?
''Gallons of wine and tons of cheese.''
അത് അവനുവേണ്ടി മാത്രമുള്ള ശീര്‍ഷകമായിരുന്നു. ഞാന്‍ അവനെ സന്തോഷിപ്പിക്കാന്‍വേണ്ടി പറഞ്ഞതായിരുന്നു
', എം. മുകുന്ദന്‍ പംക്തിയുടെ അവസാനഭാഗത്തില്‍ കുറിച്ചു.

Content Highlights: M. Mukundan's memories Ente embassykkalam will be published by Mathrubhumi books