മാതൃഭൂമി-ലുലു റീഡേഴ്‌സ്‌ഫെസ്റ്റില്‍ ബി.കെ ഹരിനാരായണന്റെ ആദ്യകവിതാസമാഹാരം

തൃപ്രയാര്‍: യുവകവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്റെ ആദ്യ കവിതാസമാഹാരം 'നൂറ്റടപ്പന്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. തൃപ്രയാര്‍ വൈ മാളില്‍ നടക്കുന്ന മാതൃഭൂമി -ലുലു റീഡേഴ്‌സ് ഫെസ്റ്റില്‍ വൈകിട്ട് അഞ്ചുമണിക്ക് കവി റഫീഖ് അഹമ്മദ് എഴുത്തുകാരന്‍ ജയകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. പി.രാമന്‍ പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ പി.എന്‍ ഗോപീകൃഷ്ണന്‍, ഡി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
Content Highlights: mathrubhumi lulu readers fest noottadappan poetry collection by b k harinarayanan