പുതുവത്സര സമ്മാനമായി പുസ്തകങ്ങൾ; മാതൃഭൂമി ബുക്‌സിൽ ക്രിസ്മസ്- ന്യൂ ഇയർ ഓഫർ തുടരുന്നു

കോഴിക്കോട്: പുതുവത്സര സമ്മാനമായി പ്രിയപ്പെട്ടവർക്ക് പുസ്തകങ്ങൾ നൽകാൻ മാതൃഭൂമി ബുക്‌സ് വായനക്കാർക്ക് ആകർഷകമായ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നു. മലയാളത്തിലെയും ഇംഗ്ലീഷിലെയും എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾക്ക് 20 ശതമാനം വിലക്കിഴിവ് ലഭിക്കും.
വായനക്കാർ ഹൃദയത്തിലേറ്റിയ ബെസ്റ്റ് സെല്ലറുകളായ കമ്പിളിക്കണ്ടത്തെ കൽഭരണികൾ, ആത്രേയകം, മരണവംശം, സ്‌നോലോട്ടസ്, മരിയ വെറും മരിയ, വിശപ്പ് പ്രണയം ഉന്മാദം, ഒഴുകാതെ ഒരു പുഴ, രത്തൻ ടാറ്റ-ഒരു ഇന്ത്യൻ വിജയഗാഥ, ലോക്കപ്പ്, നൂറ്റാണ്ടുകളുടെ നടകളിൽ, പതമ്പ്, മാണീം ഇന്ദിരാഗാന്ധീം, വെളിച്ചപ്പാടും പോക്കറ്റടിക്കാരും, ഉഷ്ണരാശി, എന്റെ എംബസിക്കാലം, സൂസന്നയുടെ ഗ്രന്ഥപ്പുര തുടങ്ങിയ പുസ്തകങ്ങൾ എല്ലാം ഈ വിലക്കിഴിവിൽ ലഭ്യമാണ്.
മാതൃഭൂമി ബുക്‌സ്റ്റോറുകളിലും ഓൺലൈനിലും പുസ്തകങ്ങൾ വിലക്കിഴിവിൽ ലഭ്യമാണ്.
Content Highlights: Gift books this New Year! Mathrubhumi Books offers 20% off on all Malayalam & English books. Shop bestsellers online & in-store.