മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മ്മപ്പുസ്തകം' പ്രകാശനം ഇന്ന്

മാധവന്‍ പുറച്ചേരിയുടെ രചന 'അമ്മയുടെ ഓര്‍മ്മപ്പുസ്തകം' ചെവ്വാഴ്ച വൈകുന്നേരം 4.30ന് കാഞ്ഞങ്ങാട്ട് പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, വി. ആയിഷാ ബീവി, ഡോ. ഇ.വി.രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍ നിന്നും ഗതകാലസ്മൃതികളെ തിളക്കത്തോടെ അവതരിപ്പിക്കുകയാണ് പുസ്തകത്തില്‍ മാധവന്‍ പുറച്ചേരി. നമ്പൂതിരി ഗേഹങ്ങളിലെ കഷ്ടതകള്‍ ഒന്നായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പോയകാലത്തെ സ്ത്രീകളുടെ പ്രതിനിധിയാണ് മാധവന്‍ പുറച്ചേരിയുടെ അമ്മ ഗംഗ അന്തര്‍ജനം. തന്റെ അമ്മയുടെ ജീവിതം പകര്‍ത്തുന്ന മകന്‍ മാത്രമല്ല, കെട്ടകാലത്തിന് സാക്ഷിയായ സ്ത്രീയ്ക്കുവേണ്ടി പേന ചലിപ്പിച്ച എഴുത്തുകാരന്‍ കൂടിയായി മാറുന്നു മാധവന്‍ പുറച്ചേരി.
Content Highlights: madhavan purachery, book, ammayude ormappusthakam, book release, mathrubhumi books