'എന്റെ എംബസിക്കാല' വുമായി എം.മുകുന്ദന്‍ തിങ്കളാഴ്ച മാതൃഭൂമി പുസ്തകോത്സവത്തില്‍

എം.മുകുന്ദന്‍
എം.മുകുന്ദന്‍

കാഞ്ഞങ്ങാട്: നവീകരിച്ച മാതൃഭൂമി പുസ്തകശാലയില്‍ ഡിസംബർ ഒൻപതിന് (തിങ്കളാഴ്ച) മുതല്‍ നടക്കുന്ന പുസ്തകോത്സവത്തിലെ സാംസ്‌കാരികപരിപാടിയുടെ ഭാഗമായി എഴുത്തുകാരന്‍ എം.മുകുന്ദന്‍ കാഞ്ഞങ്ങാട് പുസ്തകശാലയിലെത്തുന്നു.

തിങ്കളാഴ്ച 4.30-ന് 'എന്റെ എംബസിക്കാലം' എന്ന പുസ്തകത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം വായനക്കാരുമായി പങ്കുവയ്ക്കും. ചടങ്ങില്‍ താഹ മാടായി മോഡറേറ്ററാകും. എം.മുകുന്ദന്റെ ആത്മകഥാകുറിപ്പുകളുടെ ശേഖരമാണ് 'എന്റെ എംബസിക്കാലം'. എഴുത്തുകാരന്റെ കൈയൊപ്പോടെ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഗോകുലം ടവറില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ 18 വരെയാണ് പുസ്തകോത്സവം. വിവിധ പ്രസാധകരുടെ മികച്ച പുസ്തകങ്ങള്‍ പ്രത്യേക വിലക്കിഴിവോടെ ലഭിക്കും. ഫോണ്‍: 8590603062.

Content Highlights: m mukundan ente embassykkalam mathrubhumi books kanhangad