ദീപക് ചോപ്രയും സുനില്‍ പി. ഇളയിടവും നാളെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍

ഷാര്‍ജ: ഇന്തോ-അമേരിക്കന്‍ എഴുത്തുകാരനും ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ മേഖലയിലെ പ്രഗല്ഭനുമായ ദീപക് ചോപ്ര ഞായറാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അതിഥിയായെത്തും. രാത്രി ഏഴ് മണിക്ക് ബാള്‍റൂമിലാണ് ചോപ്ര അനുവാചകരുമായി സംവദിക്കുക.
എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം ഞായറാഴ്ച രാത്രി എട്ട് മണിക്ക് ബാള്‍റൂമില്‍ സംസാരിക്കും. ഏഴരപതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ട കേരളമെന്ന സങ്കല്പത്തിന്റെ ഭൂത-വര്‍ത്തമാനകാലത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും അദ്ദേഹം സംവദിക്കും.
Content Highlights: Deepak Chopra, Sunil P Elayidam, Sharjah International Book Fair 2022