ഷാര്‍ജ പുസ്തകമേള: 'വായന മലയാളം മാത്രമാണെന്ന തോന്നലുളവാക്കുന്നു'- സലിം അഹമ്മദ്

മാതൃഭൂമി ബുക്‌സില്‍ സംവിധായകന്‍ സലിം അഹമ്മദ്
മാതൃഭൂമി ബുക്‌സില്‍ സംവിധായകന്‍ സലിം അഹമ്മദ്

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മലയാളഭാഷയ്ക്കും മലയാളികള്‍ക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നതെന്ന് സംവിധായകന്‍ സലിം അഹമ്മദ് പറഞ്ഞു. മേളയുടെ ഭാഗമായുള്ള മാതൃഭൂമി ബുക്‌സ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

വായന മലയാളം മാത്രമാണെന്ന തോന്നലാണ് ഓരോവര്‍ഷവും മേളയിലെത്തുമ്പോള്‍ അനുഭവപ്പെടാറുള്ളത്. മലയാളത്തിന് വിദേശത്ത് ലഭിക്കുന്ന വലിയ അംഗീകാരംകൂടിയാണിത്. നൂറുകണക്കിന് മലയാളി എഴുത്തുകാരുടെ കൃതികളാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്നത്. കേരളത്തില്‍പോലും ഇത്രയധികം കൃതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രകാശിതമാകില്ലെന്നും സലിം അഹമ്മദ് അഭിപ്രായപ്പെട്ടു.

ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി രാജ്യത്തിന്റെ വികസനത്തോടൊപ്പം സ്വന്തം ജനതയെ മാത്രമല്ല ലക്ഷക്കണക്കിന് പ്രവാസികളെപോലും എഴുതാനും വായിക്കാനും പ്രചോദിപ്പിക്കുന്നത് നാളെയുടെ ചരിത്രമായിരിക്കുമെന്നും സലിം അഹമ്മദ് ചൂണ്ടിക്കാട്ടി.

Content Highlights: Salim Ahammed, Sharjah International Book Fair 2022, Mathrubhumi