'അമ്മയുടെ ഓര്‍മ്മപുസ്തകം' പുതുമ മങ്ങാത്ത പുസ്തകം -ഡോ. സി. രാജേന്ദ്രന്‍

മാതൃഭൂമി ബുക്സിൽ നടന്ന 'അമ്മയുടെ ഓർമ്മപ്പുസ്തകം' പുസ്തകചർച്ചയിൽ സാഹിത്യനിരൂപകൻ ഡോ. സി. രാജേന്ദ്രൻ സംസാരിക്കുന്നു.
മാതൃഭൂമി ബുക്സിൽ നടന്ന 'അമ്മയുടെ ഓർമ്മപ്പുസ്തകം' പുസ്തകചർച്ചയിൽ സാഹിത്യനിരൂപകൻ ഡോ. സി. രാജേന്ദ്രൻ സംസാരിക്കുന്നു.

കോഴിക്കോട്: മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മ്മപുസ്തകം' എന്ന പുസ്തകത്തെക്കുറിച്ച് രാജാജി റോഡിലെ മാതൃഭൂമി ബുക്സിന്റെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തി. സാഹിത്യ നിരൂപകന്‍ ഡോ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

'അമ്മയ്ക്കുവേണ്ടി മകന്‍ സമര്‍പ്പിക്കുന്ന വിശിഷ്ടമായ ഉപഹാരമാണ് ഈ പുസ്തകം. പുതുമ മങ്ങാത്തതും ഹൃദയസ്പര്‍ശിയുമായ ഭാഷയാണ് മാധവന്‍ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ഡോ. സി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു'. 

സി.കെ. സജിത്ത് കുമാര്‍ മോഡറേറ്ററായി. ഡോ. ടി.വി. സുനിത, ഡോ. പി. സുരേഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Content Highlights: Book discussion at Mathrubhumi books