അവതരിപ്പിക്കുന്നതിന് മുമ്പുള്ള പരീക്ഷണയോട്ടം, കേരളത്തിലെ ഓട്ടത്തിൽ വിൻഫാസ്റ്റ് VF5 പിടിച്ചെടുത്ത് MVD

മട്ടാഞ്ചേരി: ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യാത്ത വിൻഫാസ്റ്റ് വിഎഫ് 5 കാറിന്റെ പുതിയ പതിപ്പ് മട്ടാഞ്ചേരിയിൽ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. 2027 ജനുവരിയിൽ കമ്പനി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വാഹനമാണ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്.
വെഹിക്കിൾ ഉദ്യോഗസ്ഥൻ വി.എ. അസീമിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് തേവര-കുണ്ടന്നൂർ റോഡിലൂടെ ഓടിച്ചുവന്ന കാർ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ, ട്രേഡ് സർട്ടിഫിക്കറ്റോ ഇല്ലെന്ന് കണ്ടെത്തി. റോഡ് ടാക്സും അടച്ചിരുന്നില്ല.
ടെസ്റ്റ് ഡ്രൈവിനായി എത്തിച്ച വാഹനമാണിതെന്നാണ് ഡ്രൈവറായ തൂത്തുക്കുടി സ്വദേശി രാഗേഷ് പറഞ്ഞത്. എന്നാൽ ആവശ്യമായ രേഖകളും നിയമാനുസൃത അനുമതികളും ഇല്ലാത്തതിനാൽ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പിഴ ഈടാക്കി വാഹനം വിട്ടുനൽകുമെന്ന് അധികൃതർ പറഞ്ഞു.
Content Highlights: An unreleased VinFast VF 5 car was seized by the Motor Vehicle Department in Mattancherry., The vehicle lacked a registration certificate, trade certificate, and had unpaid road tax., The driver claimed it was brought for a test drive, but authorities detained it for lacking legal permits.