ഏറ്റവും പുതിയ ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ നിപ്പോണ്‍ ടൊയോട്ടയില്‍ അവതരിപ്പിച്ചു

നിപ്പോണ്‍ ടൊയോട്ടയില്‍ നടന്ന ചടങ്ങില്‍ ടൊയോട്ട കീര്‍ലോസ്‌കര്‍ മോട്ടോര്‍സ് റീജണല്‍ മാനേജര്‍ ആശിഷ് ലോമേഷ്, കേരള സ്റ്റേറ്റ് ഹെഡ് നീലേശ് ചൗധരി, FSM രാഹുല്‍ പാണ്ഡെ, നിപ്പോണ്‍ ടൊയോട്ട COO-മാരായ എല്‍ദോ ബെഞ്ചമിന്‍, ജയരാജ് P. S, എന്നിവര്‍ ചേര്‍ന്ന്  പുതിയ മോഡൽ ഹൈലക്സ് അനാവരണം ചെയ്യുന്നു.

റ്റവും പുതിയ ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ നിപ്പോണ്‍ ടൊയോട്ടയില്‍ അവതരിപ്പിച്ചു. അത്യാധുനിക ജീവിതശൈലിക്ക് അനുയോജ്യമായതും കഠിനമായ ഭൂപ്രദേശങ്ങളിലും നഗരയാത്രകള്‍ക്കും പ്രയോജനപ്രദവുമായ ഈ അത്യാധുനിക ലൈഫ് സ്‌റ്റൈല്‍ ട്രക്ക്, അപാരമായ പ്രകടനശേഷിക്ക് പേരുകേട്ട ഹൈലക്സ് മോഡലിന്റെ പുതിയ വിപുലീകരണമാണ്. 

അഞ്ചു ദശാബ്ദങ്ങളിലധികമായി എട്ടു തലമുറകളിലായി വികസിപ്പിക്കുകയും 180-ലധികം രാജ്യങ്ങളില്‍ 2 കോടിയിലധികം യൂണിറ്റുകള്‍ വില്‍ക്കപ്പെടുകയും ചെയ്ത വാഹനമാണ് ടൊയോട്ട ഹൈലക്സ്.  ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ  ഹൃദയങ്ങള്‍ കീഴടക്കിയ ഐക്കോണിക് മോഡല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് രൂപകല്‍പന ചെയ്തതിരിക്കുന്നത്. 

Content Highlights: New Toyota Hilux Black Edition Launched