ഇ.വികൾക്കടക്കം 3.5 ലക്ഷംരൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | Tata Motors
പ്രതീകാത്മകചിത്രം | Tata Motors

യാത്രാ വാഹനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഥ്യാപിച്ച് ടാറ്റാ മോട്ടോഴ്‌സ്. പെട്രോൾ - ഡീസൽ, സിഎൻ.ജി, ഇലക്ട്രിക് വാഹനങ്ങൾക്ക് ആനുകൂല്യം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങൾക്ക് 3.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ടാറ്റ വാഗ്ദാനം ചെയ്യുന്നു.

ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ, ലോയൽറ്റി റിവാർഡുകൾ, പ്രത്യേക ഫ്രീഡം സെലിബ്രേഷൻ സ്‌കീമുകൾ എന്നിവ ഉൾപ്പെടെയാണിത്. ഓഫറുകൾ സ്റ്റോക്ക് ലഭ്യതയ്ക്ക് വിധേയമാണെന്നും ഡീലർഷിപ്പ്, മോഡൽ, പ്രദേശം, വേരിയന്റ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്നും കമ്പനി പറയുന്നു.

വിശദാംശങ്ങൾ

  • പുതിയ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിന് ഈ മാസം ഡിസ്‌കൗണ്ടുകളൊന്നുമില്ല. ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ടിയാഗോ, ടിഗോർ മോഡലുകളിൽ (XE വേരിയന്റുകൾ ഒഴികെ) ഡീലർമാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
  • 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസോ അല്ലെങ്കിൽ 15,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യമോ നേടാം. തിരഞ്ഞെടുത്ത ടിയാഗോ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് യൂണിറ്റുകളിൽ ടാറ്റ 5,000 രൂപയുടെ ഫ്രീഡം സെലിബ്രേഷൻ ബോണസും നൽകുന്നുണ്ട്.
  • ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ടിയാഗോ ഇ.വിക്ക് 1.45 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇതോടെ ഈ മാസം വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഹാച്ച്ബാക്കുകളിൽ ഒന്നായി ഇത് മാറും.
  • ആൾട്രോസിന് ഫ്രീഡം സെലിബ്രേഷൻ ഓഫറുകൾ ഉൾപ്പെടെ 35,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങൾ ലഭിക്കും. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് പിന്തുണയും 20,000 രൂപ വരെയുള്ള സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും പുറമെ.
  • പ്രീ-ഫെയ്സ്ലിഫ്റ്റ് പഞ്ച് ഇവിയുടെ സ്റ്റോക്ക് ലഭ്യതയ്ക്ക് വിധേയമായി ടാറ്റ 1.45 ലക്ഷം രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
  • നെക്സോൺ ഐസിഇ-ക്ക് 55,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് പിന്തുണ, 20,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും
  • നെക്സോൺ ഇവിയ്ക്ക് 45,000 രൂപ വരെയുള്ള ഓഫറുകൾ ലഭിക്കും.
  • ടാറ്റ കർവിന് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 45,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം, 50,000 രൂപയുടെ വലിയ ലോയൽറ്റി ബോണസ് എന്നിവ ലഭിക്കും.
  • കർവ് ഇവി MY2025 സ്റ്റോക്കിൽ മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ 3.5 ലക്ഷം രൂപവരെ ലഭിക്കും.ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കുന്ന ഇവികളിൽ ഒന്നാണിത്.
  • സിയറ ഐസിഇ-യുടെ തിരഞ്ഞെടുക്കപ്പെട്ട വേരിയന്റുകളിൽ 30,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ലോയൽറ്റി ആനുകൂല്യങ്ങളും ലഭിക്കും.
  • സിയറ ഇവിയ്ക്ക് (Sierra EV) നിലവിൽ ഔദ്യോഗിക കിഴിവുകളൊന്നും ലഭ്യമല്ല.
  • ഹാരിയറിനും സഫാരിക്കും (Safari) 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 35,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പെടുന്ന പാക്കേജ് ലഭിക്കും
  • ഹാരിയർ ഇവിയ്ക്ക് നിരവധി ആനുകൂല്യങ്ങളുണ്ട്

• 1 ലക്ഷം രൂപ വരെ ഫ്രീഡം സെലിബ്രേഷൻ ഓഫർ

• 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്

• 75,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം

• നിലവിലുള്ള ടാറ്റ ഇവി ഉടമകൾക്ക് 1 ലക്ഷം രൂപ വരെയുള്ള ലോയൽറ്റി ആനുകൂല്യങ്ങൾ

• നിലവിലുള്ള ടാറ്റ ഐസിഇ ഉടമകൾക്ക് അധിക ലോയൽറ്റി ആനുകൂല്യങ്ങൾ

ഇവകൂടാതെ തിരഞ്ഞെടുത്ത മോഡൽ വേരിയന്റുകളിൽ ടാറ്റ മോട്ടോഴ്സ് കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

മുന്നറിയിപ്പ്

നഗരം, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത, മോഡൽ വർഷം, വേരിയന്റ്, അർഹതാ മാനദണ്ഡങ്ങൾ എന്നിവയെ ആശ്രയിച്ച് ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാം. വാഹനം വാങ്ങുന്നതിന് മുൻപ് കൃത്യമായ ഡിസ്‌കൗണ്ട് വിവരങ്ങൾക്കായി അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് ഡീലർഷിപ്പുമായി ബന്ധപ്പെടാൻ കമ്പനി നിർദ്ദേശിക്കുന്നു.

Content Highlights: Total benefits touch up to Rs 3.5 lakh on select electric vehicles like Curvv EV MY2025., Discounts available across ICE, CNG, and EV models including Tiago, Altroz, Nexon, and Harrier., Offers include cash discounts, exchange bonuses, scrappage benefits, loyalty rewards, and Freedom Celebration schemes.