ഇലക്ട്രിക് SUV പ്രോട്ടോടൈപ്പുമായി സോണി-ഹോണ്ട കൂട്ടുകെട്ട്; അഫീല 2028-ൽ എത്തും

പുതിയ ഇലക്ട്രിക് എസ്‌യുവി പ്രോട്ടോടൈപ്പ് ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രിക് ഷോ (CES 2026)ൽ അവതരിപ്പിച്ച് സോണി-ഹോണ്ട കൂട്ടുകെട്ട്. Afeela SUV എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സോണിയും ഹോണ്ടയും സംയുക്തമായി അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. മുമ്പ് അവതരിപ്പിച്ചപ്പിച്ച Vision S 02 കൺസെപ്റ്റ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് എസ്‌യുവിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2020 മുതൽ സോണി-ഹോണ്ട സംയുക്ത സംരംഭം CES-ൽ പുതിയ മോഡലുകൾ അവതരിപ്പിച്ച് ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. പുതിയ ഇലക്ട്രിക് എസ്‌യുവി 2028-ഓടെ അമേരിക്കൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രൂപകൽപ്പനയിൽ മിനിമലിസ്റ്റിക് പാറ്റേൺ പിന്തുടരുന്നതാണ് ഈ വാഹനം. വാഹനത്തിന്റെ വിശദാംശങ്ങൾ നിർമാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡാഷ്‌ബോർഡ് നിറഞ്ഞുനിൽക്കുന്ന സ്‌ക്രീനുകൾ, സെമി-ഓട്ടോണമസ് ഡ്രൈവിംഗിനായി 40 സെൻസറുകൾ, ക്യാമറകൾ, ഓൾ-വീൽ ഡ്രൈവ് സംവിധാനം, ഓഗ്മെന്റഡ് റിയാലിറ്റിയുടെ പിന്തുണയോടെയുള്ള വെർച്വൽ വേൾഡ് എന്നിവ SUV-യുടെ സവിശേഷതകളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നാല് വീലുകൾക്കും ശക്തി നൽകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാകും വാഹനത്തിന് കരുത്ത് പകരുക. ഇത് ഏകദേശം 400 ഹോഴ്‌സ്പവർ കരുത്ത് ഉത്പാദിപ്പിക്കും. വാഹനം 91 kWh ബാറ്ററി പാക്കോടെയാവും വരുന്നത്. പൂർണ്ണമായി ചാർജ് ചെയ്തശേഷം ഏകദേശം 480 കിലോമീറ്റർ ദൂരം ഓടിക്കാൻ കഴിയുമെന്നാണ് പുറത്തുവരുന്ന വിവരം.
Content Highlights: Explore the Sony Honda Afeela SUV prototype revealed at CES 2026. Discover its design, expected features, and 2028 US market release.