കാരവാൻ സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ നിർമാതാവായി ഷരീഫ് മുഹമ്മദ്, ഒപ്പം കവാസാക്കി ബൈക്കും| VIDEO

സിനിമാതാരങ്ങൾക്ക് കാരവാൻ ഉണ്ടെങ്കിലും മലയാളത്തിൽ ആദ്യമായി ഒരു നിർമാതാവ് തനിക്കായി ഒരു കാരവാൻ സ്വന്തമാക്കിയിരിക്കുകയാണ്. മാർക്കോ എന്ന വമ്പൻ സിനിമയുടെ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് ആണ് ആഡംബര കാരവാൻ തന്റെ ഗ്യാരേജിൽ എത്തിച്ചത്. റിക്ലൈനർ മീറ്റിങ് സീറ്റുകൾ, ബെഡ്റൂം, ബാത്ത്റൂം, പാൻട്രി എന്നിങ്ങനെ സൗകര്യങ്ങളാൽ സമ്പന്നമാണ് വാഹനത്തിന്റെ അകത്തളം.
കൂടാതെ ഇതിനോടൊപ്പം തന്നെ കവാസാക്കി kx 112 ബൈക്കും ഈ ന്യൂജനറേഷൻ പ്രൊഡ്യൂസർ സ്വന്തമാക്കി കഴിഞ്ഞു. ജപ്പാനിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണിത്. രജിസ്ട്രേഷനോ മറ്റോ ഇല്ലാത്തതുകൊണ്ട് നിരത്തിലിറക്കുന്നത് നിയമപരമല്ലെങ്കിലും പ്രൈവറ്റ് പ്രോപ്പർട്ടികളിൽ ഉപയോഗിക്കാൻ മാത്രം കഴിയുന്ന ബൈക്കാണിത്. 112 സിസി ടു-സ്ട്രോക്ക് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.