ഇഷ്ടം ബെൻസ് കാറുകളോട്; 2.9 കോടിയുടെ SUV സ്വന്തമാക്കി ഷാഹിദ് കപുർ

ബോളിവുഡ് താരങ്ങൾക്കിടയിലെ വലിയ വാഹനപ്രേമിയാണ് ഷാഹിദ് കപുർ. മെഴ്‌സിഡീസ്-ബെൻസ് കാറുകളോടാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയമെന്നാണ് പൊതുവേയുള്ള സംസാരം. മേബാക്ക് ജിഎൽഎസ്, മേബാക്ക് എസ്-ക്ലാസ് എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇപ്പോഴിതാ ഈ മെഴ്‌സിഡീസ് ശേഖരത്തിലേക്ക് ജി-ക്ലാസ് എത്തിച്ചിരിക്കുകയാണ് താരം.
2025-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ 450d ആണ് നടൻ വാങ്ങിയിരിക്കുന്നത്. ഇതിന് 2.9 കോടി രൂപയ്ക്ക് മുകളിലാണ് ഈ എസ്.യു.വിയുടെ വില (എക്സ്-ഷോറൂം). അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓ' റോമിയോ' റിലീസ് ചെയ്തതിന് പിന്നാലെയാണ് പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമാണ് മെഴ്‌സിഡീസ്-ബെൻസ് ജി-ക്ലാസ്. ഇതിന്റെ ഗംഭീരമായ ലുക്ക്, ഓഫ്-റോഡ് ശേഷി എന്നിവ ലാൻഡ് റോവർ ഡിഫൻഡർ പോലുള്ള മോഡലുകൾക്കൊപ്പം നിൽക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ, ഷാഹിദ് കപുർ എസ്‌യുവിയുടെ ക്ലാസിക് ഗ്രേ നിറമാണ് താരം വാങ്ങിയിരിക്കുന്നത്. ഗ്രേ കൂടാതെ, റൂബെല്ലൈറ്റ് റെഡ്, ഡീപ് ഗ്രീൻ, ഡാർക്ക് ബ്ലൂ, ഓപലൈറ്റ് വൈറ്റ് ബ്രൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിലും എസ്‌യുവി ലഭ്യമാണ്.
ജി 450d 3.0-ലിറ്റർ സ്ട്രെയിറ്റ്-സിക്സ് ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് വാഹനത്തെ കുതിപ്പിക്കുന്നത്. ഇത് 362 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഈ എൻജിൻ സംയോജിപ്പിച്ചിരിക്കുന്നു. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്.
ഫോൽ വീൽ ഡ്രൈവ് സംവിധാനവുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് വെറും 5.8 സെക്കൻഡ് മാത്രമാണ്. ഓഫ്-റോഡ് കഴിവുകൾ വർധിപ്പിക്കുന്നതിനായി 241 എംഎം ഗ്രൗണ്ട് ക്ലിയറൻസും 700 എംഎം വാട്ടർ വേഡിങ് ഡെപ്ത്തും നൽകിയിട്ടുണ്ട്.
Content Highlights: Shahid Kapoor has purchased a new Mercedes-Benz G-Class 450d., The luxury SUV is priced over Rs 2.9 crore (ex-showroom)., This vehicle joins his existing collection of Mercedes-Maybach cars., The G-Class is a popular vehicle among many Indian celebrities and influencers.