വ്യാജനമ്പറിട്ട് നാലുവര്‍ഷമായി സ്‌കൂട്ടര്‍യാത്ര; ക്യാമറയില്‍ കുടുങ്ങി പിടിയിലായി

പേരാമ്പ്ര: വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് നാലുവര്‍ഷമായി യാത്ര നടത്തിയ യുവാവ് ട്രാഫിക് നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങിയതോടെ പോലീസ് പിടിയിലായി. ആവള എടപ്പോത്ത് മീത്തല്‍ ലിമേഷിനെ (38) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദിന്റെ പരാതിയിലാണ് കേസ്. മുഹമ്മദിന്റെ സ്‌കൂട്ടറിന്റെ നമ്പറാണ് ലിമേഷ് സ്‌കൂട്ടറിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഹെല്‍മെറ്റ് വെക്കാതെ യാത്ര നടത്തിയതിന് തുടര്‍ച്ചയായി മോട്ടോര്‍വാഹനവകുപ്പിന്റെ പിഴ ലഭിച്ചതോടെ യഥാര്‍ഥ വാഹനയുടമ പോലീസിനെ സമീപിക്കുകയായിരുന്നു.
18,000 ത്തോളം രൂപ ഇദ്ദേഹത്തിന് പിഴയായി അടയ്‌ക്കേണ്ടി വന്നു. പരിശോധനയില്‍ പന്നിമുക്ക് ഭാഗത്തെ ക്യാമറയിലാണ് കൂടുതല്‍ കുടുങ്ങിയതെന്ന് വ്യക്തമായി. ഇതോടെ ഈ മേഖലയില്‍നിന്നുള്ളയാളാണ് ഇതിനുപിന്നിലെന്നും സൂചന ലഭിച്ചു. അങ്ങനെ പേരാമ്പ്ര പോലീസിനും പരാതി നല്‍കി. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് ലിമേഷ് പിടിയിലായതെന്ന് പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ജിംഷാദ് പറഞ്ഞു.
ലിമേഷ് സ്‌കൂട്ടര്‍ വാങ്ങിയതിനുശേഷം രജിസ്ട്രേഷന്‍ നടത്താതെ വ്യാജനമ്പര്‍ ഉപയോഗിച്ച് യാത്ര നടത്തുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.
Content Highlights: Man Arrested for Using Fake Number Plate