പോലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ.യ്ക്ക് സ്ഥലംമാറ്റം; എം.വി.ഐ. കുറച്ച് ഓവറായെന്ന് മന്ത്രി

തൃശ്ശൂർ: വടക്കാഞ്ചേരി പോലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി.വി. ബിജുവിനെ അയ്യന്തോളിലെ ആർ.ടി.ഒ. ഓഫീസിലേക്ക് മാറ്റി. ഇനിയൊരുത്തരുവുണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന നിർദേശത്തോടെയാണ് മാറ്റം.
പിഴയിട്ടത് സാമൂഹിക മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും സേനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ബിജുവിന്റെ പേരിൽ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ഇൻഷുറൻസ്, പുക പരിശോധനാ രേഖകൾ പരിശോധനാസമയത്ത് കൈവശമില്ലാത്തതിന്റെ പേരിൽ പോലീസ് ജീപ്പിന് 4000 രൂപയായിരുന്നു പിഴ ചുമത്തിയത്. പോലീസ് ഉദ്യോഗസ്ഥൻ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പരിവാഹൻ സൈറ്റിൽ വിവരങ്ങൾ കൃത്യമായിരുന്നില്ല.
അടുത്ത ദിവസം ഇൻഷുറൻസ് രേഖകൾ ഹാജരാക്കിയപ്പോൾ പിഴ 250 രൂപയാക്കി കുറച്ചു. ഇൻഷുറൻസ് രേഖ കൈവശം വെക്കാത്തതിനും പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തതിനുമായി 500 രൂപയാണ് പിന്നീട് പിഴ ചുമത്തിയത്.
എം.വി.ഐ. കുറച്ച് ഓവറായെന്ന് മന്ത്രി
പോലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടറുടെ നടപടി കുറച്ച് ഓവറായിപ്പോയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
ഉദ്യോഗസ്ഥന്റെ പേരിൽ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യത്തിന് അതിനെക്കുറിച്ച് താൻ ഇപ്പോൾ പറയുന്നില്ലെന്നും ചോദ്യം ആവർത്തിച്ചപ്പോൾ വിഷയം തത്കാലം അവസാനിപ്പിക്കാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
Content Highlights: MVI PV Biju transferred to RTO office after fining a police vehicle., Police filed a non-bailable case against the MVI for obstructing duty., The fine was initially 4000 rupees for missing insurance and pollution certificates., Transport Minister CP John publicly stated the MVI's action was 'over the top'.