റോൾസ് റോയ്‌സ് രജിസ്‌ട്രേഷൻ; എറണാകുളം ആര്‍ടിഒക്ക് ലഭിച്ചത് 2.69 കോടി

കാക്കനാട്: എറണാകുളം ആർടി ഓഫീസിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത വകയിൽ റോഡ് നികുതിയായി ലഭിച്ചത് 2.69 കോടി രൂപ. സംസ്ഥാനത്ത് ലഭിച്ച ഏറ്റവും വലിയ റോഡ് നികുതിയാണിതെന്ന് ആർടി ഓഫീസ് അധികൃതർ പറഞ്ഞു.
ലിറ്റ്മസ് 7 സിംസ് കൺസൽറ്റിങ് കമ്പനി ഉടമ വേണു ഗോപാലകൃഷ്ണൻ 16 കോടി മുടക്കി വാങ്ങിയ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറിന്റെ രജിസ്‌ട്രേഷനാണ് ഈ തുക ഈടാക്കിയത്. വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് വേണു ഗോപാലകൃഷ്ണൻ.
Content Highlights: Record road tax of ₹2.69 crore collected in Kochi from a Rolls Royce registration.