കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി Sorento എത്തി; വില 27.99 ലക്ഷം മുതൽ

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ കിയയുടെ ആദ്യ ഹൈബ്രിഡ് SUV എത്തി. തദ്ദേശീയമായി നിർമിക്കുന്ന സൊറെന്റോ പെട്രോൾ ഹൈബ്രിഡ്, ഡീസൽ എൻജിൻ വകഭേദങ്ങളിലാണ് കിയ പുറത്തിറക്കിയിട്ടുള്ളത്. വാഹനത്തിന്റെ അഡ്വാൻസ് ബുക്കിങ് നേരത്തെതന്നെ ആരംഭിച്ചിരുന്നു. 27,99,000 മുതലാണ് പ്രാരംഭവില. 40,39,000 ആണ് ഏറ്റവും ഉയർന്ന വേരിയന്റായ HTA (A) Black AWD-യുടെ എക്‌സ് ഷോറൂം വില.
കിയ ഇന്ത്യയുടെ അനന്ത്പൂരിലെ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. ഓഗസ്റ്റ് 20-ന് വാഹനത്തിന്റെ നിർമാണം ആരംഭിച്ചിരുന്നു. കിയയുടെ ആദ്യ ഹൈബ്രിഡ് വാഹനവും അതിനെക്കാൾ ഉപരി മൂന്ന് നിര സീറ്റുകളുമായി എത്തുന്ന ആദ്യ ഐസ് മോഡൽ SUV-യുമാണ് സൊറെന്റോ. 6,7 സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം ലഭിക്കും.
കിയയുടെ ഗ്ലോബർ N3 പ്ലാറ്റ്‌ഫോമിലാണ് വാഹനം എത്തുന്നത്. 10 എയർബാഗുകൾ സുരക്ഷയൊരുക്കും. സെഗ്മെന്റിൽ ആദ്യമായി ADAS ലെവൽ 2+ഉമുണ്ട്. 30 ഓട്ടോണമസ് സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്. റിമോർട്ട് സ്മാർട്ട് പാർക്കിങ് അസിസ്റ്റ്, പെർപ്ലെക്‌സിറ്റി എഐയുടെ പിന്തുണ എന്നിവയെല്ലാം ശ്രദ്ധേയമായ സവിശേഷതകളാണ്.
2023-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച സൊറെന്റോയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്നത്. കിയയുടെ മറ്റ് പല മോഡലുകളോടും ചേർന്നുനിൽക്കുന്ന തരത്തിലാണ് ഈ SUVയുടെ ഡിസൈൻ. കിയ വാഹനങ്ങളുടെ സിഗ്‌നേച്ചറായ ടൈഗർ നോസ് ഗ്രിൽ, വെർട്ടിക്കിളായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പ്, വൈ ഷേപ്പിലുള്ള എൽഇഡി ഡിആർഎൽ, വലിയ എയർ ഇൻടേക്കുകൾ നൽകിയിട്ടുള്ള ബമ്പറും എൽഇഡി ഹെഡ്‌ലാമ്പും തുടങ്ങിയവ ചേർന്നതാണ് മുഖഭാവം.
ഇരട്ട നിറങ്ങളിൽ ഒരുങ്ങിയിട്ടുള്ള ഡയമണ്ട് കട്ട് അലോയി വീലുകാണ് വശങ്ങളിലുള്ളത്. മുന്നിലെ ഫെൻഡറിലും ഡോറിലും തൊട്ടുനൽകുന്ന സാറ്റിൻ ട്രിം, ക്രോമിയം ബോർഡറുകൾ നൽകിയിട്ടുള്ള വിൻഡോ, റൂഫ് റെയിൽ എന്നിവയും വശങ്ങളുടെ ആകർഷണീയതാണ്. എൽഇഡി ടെയ്ൽലാമ്പ്, റൂഫ് സ്പോയിലർ, ഡ്യുവൽ ടോൺ ബമ്പർ, കിയ ബാഡ്ജിങ് തുടങ്ങിയവയാണ് പിൻഭാഗത്തെ മനോഹരമാക്കുന്ന ഘടകങ്ങൾ. കിയ ഇന്ത്യയുടെ മറ്റ് മോഡലുകളുടെ അകത്തളവുമായി ഡിസൈൻ സാമ്യം സൊറെന്റോയുടെ ഇന്റീരിയറിലുമുണ്ട്.
Content Highlights: Kia's first hybrid SUV launched in the Indian market., Manufactured locally at Kia India's Anantapur plant., Available in 6 and 7-seat configurations with petrol hybrid and diesel engine options., Equipped with 10 airbags and segment-first ADAS Level 2+ with 30 autonomous safety features.