ഇവിടെ അപകടം പതിയിരിക്കുന്നു; 4592 ബ്ലാക്ക് സ്‌പോട്ടുകള്‍ക്ക് പുറമെ 323 അതിതീവ്ര അപകടമേഖലകളും

ഫോട്ടോ: സി. ബിജു  / മാതൃഭൂമി
ഫോട്ടോ: സി. ബിജു / മാതൃഭൂമി

ദേശീയ, സംസ്ഥാനപാതകളില്‍ അപകടം പതിയിരിക്കുന്ന 4592 ബ്ലാക്ക് സ്‌പോട്ടുകള്‍ക്കുപുറമേ 323 അതിതീവ്ര അപകടമേഖലകളും. ദേശീയപാതയില്‍ 149, സംസ്ഥാനപാതയില്‍ 174 എന്നിങ്ങനെയാണ് അതിതീവ്ര അപകടമേഖലകള്‍. 

ഇവയെല്ലാം അപകടരഹിതമാക്കാനുള്ള പ്രവര്‍ത്തനം ജില്ലാ റോഡ് സുരക്ഷാ അതോറിറ്റികളുടെ മുന്‍കൈയില്‍ നടക്കുന്നുണ്ട്.തകരാറുള്ള സിഗ്‌നലുകള്‍ നന്നാക്കുക, കാഴ്ചമറയ്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുക, റോഡരികിലെ കൊടിതോരണങ്ങളും ബോഡുകളും നീക്കുക തുടങ്ങിയ നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനായി പത്തുലക്ഷംവരെ ചെലവിടാന്‍ അനുമതിയുണ്ട്.

തീവ്ര അപകടമേഖലകള്‍

  • തിരുവനന്തപുരം- 29
  • കൊല്ലം- 26
  • പത്തനംതിട്ട- 12
  • ആലപ്പുഴ- 25
  • കോട്ടയം- 28
  • ഇടുക്കി- 9
  • എറണാകുളം- 33
  • തൃശ്ശൂര്‍- 37
  • പലക്കാട്- 25
  • മലപ്പുറം- 32
  • കോഴിക്കോട്- 32
  • വയനാട്- 8
  • കണ്ണൂര്‍- 19
  • കാസര്‍കോട്- 8

Content Highlights: Kerala identifies 4592 black spots and 323 high-risk zones on national and state highways