ഇലക്ട്രിക് ഓട്ടോകൾക്ക് 30,000 രൂപ സബ്‌സിഡി; ആനുകൂല്യം ആദ്യത്തെ 1000 അപേക്ഷകർക്ക്

കാക്കനാട്: സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്‌സിഡി നൽകുന്നു. മോട്ടോർ വാഹനവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അപേക്ഷകർക്കാണ് സബ്‌സിഡി ലഭിക്കുക.
ഇതിൽ 500 എണ്ണം മാർച്ച് 15-ന് മുൻപ് അപേക്ഷിക്കുന്ന വനിതകൾക്ക് നൽകും. നിശ്ചിത സമയപരിധിക്കുള്ളിൽ വനിതകളിൽനിന്ന് അപേക്ഷ ലഭിച്ചില്ലെങ്കിൽ ഇതു പൊതുവിഭാഗത്തിലേക്ക് മാറ്റും. അപേക്ഷ സമർപ്പിക്കാൻ: https://transportservices.nic.in/KeralaEV/#/dashboard/service-info
Content Highlights: ₹30,000 subsidy on new electric passenger auto-rickshaws., Part of the Kerala state government's e-mobility promotion plan., Limited to the first 1,000 applicants via the official MVD website., 500 subsidies are reserved for women who apply before March 15.