ഗതാഗത നിയമങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ലേ; സ്വകാര്യ ബസ്സുകാര്‍ക്ക് എല്ലാം തോന്നുംപടി

1, സീബ്രാ ലൈനിന് മുകളില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നു. 2, ഹെഡ് ഫോൺ ചെവിയില്‍വെച്ച് ഡ്രൈവ് ചെയ്തു പോകുന്ന ബസ് ഡ്രൈവര്‍. 3, ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വാതില്‍ പടിയില്‍നിന്ന് സംസാരിക്കുന്ന കണ്ടക്ടര്‍. 4, യാത്രക്കാരൻ കയറി വാതില്‍ അടയ്ക്കുന്നതിന് മുൻപേ എടുക്കുന്ന ബസ്. 5, ഫ്രീ ലെഫ്റ്റില്‍പ്പോലും കയറ്റി?െവച്ചിരിക്കുന്ന ബസും മറ്റു വാഹനങ്ങളും. | ഫോട്ടോ: മാതൃഭൂമി
1, സീബ്രാ ലൈനിന് മുകളില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നു. 2, ഹെഡ് ഫോൺ ചെവിയില്‍വെച്ച് ഡ്രൈവ് ചെയ്തു പോകുന്ന ബസ് ഡ്രൈവര്‍. 3, ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വാതില്‍ പടിയില്‍നിന്ന് സംസാരിക്കുന്ന കണ്ടക്ടര്‍. 4, യാത്രക്കാരൻ കയറി വാതില്‍ അടയ്ക്കുന്നതിന് മുൻപേ എടുക്കുന്ന ബസ്. 5, ഫ്രീ ലെഫ്റ്റില്‍പ്പോലും കയറ്റി?െവച്ചിരിക്കുന്ന ബസും മറ്റു വാഹനങ്ങളും. | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: സമയക്രമം പാലിക്കാനെന്ന പേരില്‍ ബസുകള്‍ നടത്തുന്ന മത്സരപ്പാച്ചിലുകളും നിയമലംഘനങ്ങളും യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാകുന്നു. മറ്റു ബസുകളെ മറികടക്കാനുള്ള ഈ പാച്ചില്‍ പലപ്പോഴും അപകടങ്ങള്‍ക്കും വാക്തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. റോഡ് നിയമങ്ങളൊന്നും അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണ് പല വാഹനങ്ങളുടെയും കുതിപ്പ്.

ആളുകളെ കയറ്റുന്നതിനുമുന്‍പേ ബസുകള്‍ മുന്നോട്ടെടുക്കുന്നതും വാതിലുകള്‍ അടയ്ക്കാതെ പോകുന്നതും പതിവുകാഴ്ചയാണ്. ഓട്ടമാറ്റിക് ഡോറായതിനാല്‍ വാതില്‍പ്പടിയില്‍ ആരും നില്‍ക്കരുതെന്ന് ബസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതൊക്കെയും വെറുതേയാവുകയാണ്.

ഇതിനുപുറമേയാണ് സ്റ്റോപ്പില്‍ നിര്‍ത്താതെ റോഡിനുനടുവില്‍ നിര്‍ത്തി ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇങ്ങനെയാകുമ്പോള്‍ പിന്നാലെവരുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇടിക്കാനും സാധ്യത കൂടുതലാണ്.

അപകടങ്ങള്‍ സംഭവിക്കുമ്പോള്‍മാത്രമാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നത്. ആ നടപടികള്‍ക്ക് അല്പായുസ്സുമാത്രമാണുള്ളതെന്ന് ബസ് യാത്രക്കാരനായ ജിനില്‍ പറഞ്ഞു.

ഇടതുവശം തിരിഞ്ഞുപോകേണ്ട (ഫ്രീ-ലെഫ്റ്റ്) വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധത്തില്‍ ബസുകളും മറ്റു വാഹനങ്ങളും കയറ്റിനിര്‍ത്തുന്നതും സ്ഥിരംകാഴ്ചയാണ്. തൊണ്ടയാട് ജങ്ഷനുസമീപം ഫ്രീ ലെഫ്റ്റില്‍ വാഹനങ്ങള്‍ കയറ്റിനിര്‍ത്തിയതു കാരണം മെഡിക്കല്‍ കോളേജിലേക്ക് കടന്നുപോകാന്‍ കഴിയാതെ ആംബുലന്‍സ് കുരുക്കില്‍പ്പെട്ട സ്ഥിതിയുമുണ്ടായി. സീബ്രാലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും പതിവാണ്. കഴിഞ്ഞമാസം പുതിയ സ്റ്റാന്‍ഡിന് എതിര്‍വശത്ത് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേയാണ് കാറിടിച്ച് വയോധികന്‍ മരിച്ചത്.

Content Highlights: Private buses in Kozhikode, Kerala, flout traffic rules, endangering lives with reckless driving, speeding, and disregard for safety. Urgent action needed.