1230 രൂപയുടെ ടിക്കറ്റിന് 850 രൂപ; ലക്ഷ്വറി ബസുകളുകളിൽ ടിക്കറ്റ് നിരക്ക് ഇളവുമായി കർണാടക RTC

ബെംഗളൂരു: കർണാടക ആർടിസി യാത്രക്കാർക്ക് പുതുവത്സര സമ്മാനമായി പ്രീമിയം ബസുകളിൽ ടിക്കറ്റ് നിരക്കിൽ 15 മുതൽ 20 ശതമാനം വരെ ഇളവേർപ്പെടുത്തുന്നു. ജനുവരി അഞ്ചുമുതൽ ഇത് പ്രാബല്യത്തിലാകും. കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഇത് ഗുണം ചെയ്യും.
ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെ പ്രീമിയം ബസ് സർവീസുകൾ കർണാടക ആർടിസി നടത്തുന്നുണ്ട്. ഇതുപ്രകാരം ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള ഐരാവത് വോൾവോ എസി സീറ്ററിന്റെ ടിക്കറ്റ് 1039-ൽനിന്ന് 850 ആയി കുറയും. എസി സ്ലീപ്പറിന് 1230-ൽനിന്ന് 950 ആയും കുറയും.
എറണാകുളത്തേക്കുള്ള അംബാരി ഉത്സവിന്റെ ടിക്കറ്റ് നിരക്ക് 1900-ൽനിന്ന് 1800 ആയി മാറും. അംബാരി ഡ്രീം ക്ലാസിന് 1800-ൽനിന്ന് 1,500 ആയും ഐരാവത് ക്ലബ് ക്ലാസ്സിന് 1450-ൽനിന്ന് 1,200 ആയും മാറും.
തൃശ്ശൂരിലേക്കുള്ള അംബാരി ഉത്സവിന്റെ ടിക്കറ്റ് 1800-ൽനിന്ന് 1700 ആയും അംബാരി ഡ്രീം ക്ലാസിന് 1700-ൽനിന്ന് 1300 ആയും ഐരാവത് ക്ലബ് ക്ലാസിന് 1370-ൽനിന്ന് 1100 ആയും മാറും.
പാലക്കാട്ടേക്കുള്ള അംബാരി ഉത്സവിന്റെ ടിക്കറ്റ് നിരക്ക് 1700-ൽനിന്ന് 1600 ആയും അംബാരി ഡ്രീം ക്ലാസിന് 1530-ൽനിന്ന് 1200 ആയും ഐരാവത് 2.0-ന് 1400-ൽനിന്ന് 1100 ആയും ഐരാവത് ക്ലബ് ക്ലാസിന് 1200-ൽനിന്ന് 950 ആയും കുറയും.
Content Highlights: Karnataka RTC offers up to 20% discount on premium bus tickets from Jan 5th. Travel to Kerala at reduced fares. Book now!